രാംഗോപാല്‍ വര്‍മ്മ വംഗനീതി കുടുംബത്തെ അടിസ്ഥാനമാക്കി ഒരുക്കിയ വംഗവീതി വിവാദമാകുന്നു. ചിത്രത്തിനെതിരെ കുടുംബത്തിന്‍റെ പ്രതിഷേധം ശക്തമായ സന്ദര്‍ഭത്തില്‍ സംവിധായകന്‍ കുടുംബക്കാരെ വംഗവീതി രത്‌നകുമാരിയെയും മകന്‍ വംഗവീതി രാധാകൃഷ്ണനെയും നേരിട്ടു കണ്ടിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് രാംഗോപാല്‍ വര്‍മ നല്‍കിയ വിശദീകരണത്തില്‍ അവര്‍ തൃപ്തരല്ല. അതിനെ കുറിച്ചുള്ള തന്റെ പ്രതികരണം ട്വിറ്റരിലൂടെ അറിയിക്കുകയാണ്സംവിധായകന്‍.
ഞാന്‍ ഒരുപാട് താക്കീതുകള്‍ ജീവിതത്തില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വളരെ ഭീകരമായി ചിരിയില്‍ പൊതിഞ്ഞ അന്ത്യശാസനം എനിക്ക് ലഭിക്കുന്നത് ഇതാദ്യമായാണ്. വംഗവീതിയുടെ കാര്യത്തില്‍ ഞാനും വിട്ടു വീഴ്ചയ്ക്ക് തയ്യാറല്ല എന്ന് സംവിധായന്‍ ട്വിറ്റരില്‍ തുറന്നു പറയുന്നു
ആന്ധ്രയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട ഏടാണ് കമ്മ-കാപ്പു സംഘര്‍ഷം. രാഷ്ട്രീയത്തില്‍ എതിര്‍ ചേരിയായി തിരിഞ്ഞ ഇരുകൂട്ടരും വിജയവാഡയില്‍ ആധിപത്യം ഉറപ്പിക്കാന്‍ നടത്തുന്ന ഏറ്റുമുട്ടലില്‍ പ്രമുഖ നേതാക്കളടക്കം നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കാപ്പു സമുദായത്തില്‍പ്പെട്ട വംഗവീതി കുടുംബത്തെയും കമ്മ സമുദായത്തിൽപ്പെട്ട ദേവനേനി കുടുംബത്തെ കേന്ദ്രമാക്കിയാണ് ചിത്രം തയ്യാറാക്കുന്നത്.
കമ്മ്യൂണിസ്റ്റ് നേതാവും കമ്മ സമുദായാംഗവുമായ ചാലസാനി വെങ്കടാരത്‌നത്തിന്റെ കൊലപാതകത്തില്‍ നിന്നാണ് രാംഗോപാല്‍ വര്‍മയുടെ ചിത്രം ആരംഭിക്കുന്നത്. ചിത്രം പുറത്തിറങ്ങിയാല്‍ കമ്മ-കാപ്പു പ്രശ്‌നം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നാണ് വംഗവീതി രത്‌നാകുമാരി പറയുന്നത്.
Post Your Comments