മുന്‍ സൗന്ദര്യ റാണിയും അക്കൗണ്ട് മാനേജരുമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മോഡല്‍ ആത്മഹത്യ ചെയ്തനിലയില്‍. ബ്രിട്ടനിലെ ചെല്ട്ടന്ഹാമിലുള്ള സൗന്ദര്യ റാണി സമി കിയഴ്സേയെയാണ് വീടിനടുത്തുള്ള പാര്‍ക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാര്‍ക്കിലെ ഒരു മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് ഈ 29 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. അക്കൗണ്ട് മാനേജരായി ജോലി ചെയ്തിരുന്ന സമി മോഡലിംഗ് രംഗത്തും സജീവമായിരുന്നു. മിസ് ചെല്ട്ടന്ഹം ആയി അറിയപ്പെട്ടിരുന്ന സമിക്ക് മോഡലിംഗ് രംഗത്ത് ധാരാളം അവസരങ്ങള്‍ ലഭിച്ചിരുന്നു.
കുറച്ചു നാളായി സമിക്ക് മാനസിക അസ്വസ്ഥ്യതകളുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. പോര്‍ട്സ് മൗത്തില്‍ ഒരു വര്‍ഷം കാമുകന് ഡാന്‍ കൂംബറിനൊപ്പം താമസിച്ച സമി പിന്നീട് അയാളെ വിട്ടു മറി താമസിക്കുകയായിരുന്നു. വിഷാദ രോഗത്തെ തുടര്‍ന്ന് പ്രശ്നങ്ങളിലായിരുന്നു സമിയെന്ന് കാമുകന് ഡാന്‍ കൂംബര് പറഞ്ഞു.
Post Your Comments