
1972ല്‍ ഈ പുറത്തിറങ്ങിയ ലാസ്റ്റ് ടാന്ഗോ ഇന്‍ പാരീസ് എന്ന ചിത്രമാണ് വിവാദ കാരണം. ഒരു മധ്യ വയസ്കനായ ഹോട്ടല്‍ ഉടമയും പാരീസ് സ്ത്രീയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. കാന്‍ ഫെസ്റ്റിവലില്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയ ബെര്‍ണാടോ ബര്ത്തലൂസിയുടെതാണ് ചിത്രം. ഈ ചിത്രത്തെ കുറിച്ച് സംവിധായകന് നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.
വിഖ്യാത നടന് മാര്‍ലന്‍ ബ്രാന്‍ഡോ അഭിനയിച്ച ലാസ്റ്റ് ടാന്ഗോ ഇന്‍ പാരീസ് എന്ന ചിത്രത്തിലെ രംഗത്തെക്കുറിച്ച് സംവിധായകന്റെ വെളിപ്പെടുത്തല്‍ വന്നത് 2013ലാണ് . മരിയ ഷ്നീഡര്‍ എന്ന നടിയാണ് ചിത്രത്തില്‍ അഭിനയിച്ചത്. നടിയുടെ അറിവോ സമ്മതമോ കൂടാതെ ചിത്രത്തിന്റെ സ്വാഭാവികതയ്ക്കായി യഥാര്‍ഥത്തില്‍ നടന് ബലാത്സംഗം നടത്തുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. 2013-ല്‍ ആദ്ദേഹം ഇത് വെളിപ്പെടുത്തിയതെങ്കിലും ആ വെളിപ്പെടുത്തല്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും പ്രചരിച്ചതോടെയാണ് അദ്ദേഹം വിവാദത്തിലായത്
ചിത്രീകരണത്തിനു ഇടയ്ക്കു ശരിക്കും ബലാത്സംഗം ചെയ്യപ്പെട്ട അനുഭവം തനിക്ക് ഉണ്ടായിട്ടുണ്ട് എന്ന് മരണത്തിനു മുന്‍പ് നടത്തിയ അഭിമുഖങ്ങളില്‍ നടി പറഞ്ഞിട്ടുണ്ട്. അവരുടെ തോന്നലുകള്‍ ശരി വയ്ക്കുന്നതാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍. 2011ലാണ് നടി മരിക്കുന്നത് . മരണം കഴിഞ്ഞു 2 വര്‍ഷം പിന്നിട്ടതിനു ശേഷമാണ് സംവിധായകന് വെളിപ്പെടുത്തല്‍ നടത്തിയത്.
Post Your Comments