CinemaIndian CinemaMollywoodNEWS

ഉലഹന്നാന്‍ ആരാണ് മോഹന്‍ലാല്‍ പറയുന്നു

 

വി.ജെ.ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആസ്പദമാക്കി സിന്ധുരാജ് തിരക്കഥയൊരുക്കുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാലും മീനയും പ്രധാന കഥാപാത്രമായി എത്തുന്നു. ക്രിസ്മസിനെത്തുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളില്‍ ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ആരാണ് ഉലഹന്നാന്‍? തന്‍റെ കഥാപാത്രത്തെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നു. ചിത്രത്തിന്റെ ഓഡിയോലോഞ്ചിലാണ് ലാലിന്റെ പ്രതികരണം.

ഉലഹന്നാന്‍ എന്ന വ്യക്തിയിലൂടെ ഒരു സമൂഹത്തെയാണ് ചിത്രത്തില്‍ കാണിക്കാന്‍ ശ്രമിക്കുന്നത്. പ്രണയോപനിഷത്ത് എന്ന ചെറുകഥയില്‍ നിന്നുണ്ടായ ഒരു ചിന്തയാണ് സിനിമ. സമൂഹത്തിലൂടെ, സുഹൃത്തുക്കളിലൂടെ, കുടുംബത്തിലൂടെ നോട്ടമയയ്ക്കുന്ന ഒരു ആക്ഷേപഹാസ്യമായ ഈ ചിത്രത്തില്‍ നര്‍മ്മത്തിലൂടെയാണ് കഥ പറച്ചില്‍.

ഇതിലെ നായികാനായകന്മാര്‍, ഉലഹന്നാനും ആനിയമ്മയും മനസിലാക്കുന്നു അവര്‍ക്കിടയിലെ പ്രണയം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന്. പ്രണയം എന്ന സിനിമയില്‍ പറയുന്നുണ്ട് വാതില്‍ അടച്ചിട്ടാലും കടന്നുവരുന്നതാണ് പ്രണയമെന്ന്. അതേസമയം വാതില്‍ അടച്ചിട്ടാലും ചോര്‍ന്നുപോകുന്നതുമാണ് പ്രണയം. അത് മനസിലാക്കി പ്രണയത്തെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ഉലഹന്നാനും ആനിയമ്മയും. അവരുടെ മനോഹരമായ പൂന്തോട്ടത്തിലെ മുന്തിരിവള്ളികള്‍ തളിര്‍ക്കുകയും ചെയ്യുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button