
സിനിമയിലേക്ക് വരുമ്പോള്‍ തന്നെ ഒരുപാട് പേര്‍ പരിഹസിച്ചിരുന്നുവെന്ന് ബോളിവുഡ് നായിക കങ്കണ റണാവത്ത്. തന്നെ പരിഹസിക്കാനുണ്ടായ കാരണത്തെക്കുറിച്ച് കങ്കണതന്നെ വെളിപ്പെടുത്തുകയാണ്. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയാതിരുന്നത്കൊണ്ടാണ് പലരുടെയും പരിഹാസങ്ങള്‍ക്ക് ഇരയാകേണ്ടി വന്നതെന്ന് കങ്കണ പറയുന്നു. ഞാന്‍ ജനിച്ചതും വളര്‍ന്നതും ഒരു കൊച്ചു നഗരത്തിലായതിനാല്‍ ഇംഗ്ലീഷ് ഭാഷ തീരെ അറിയില്ലായിരുന്നു. എന്റെ വസ്ത്രധാരണവും സാധാരണനിലയില്‍ ആയിരുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ എന്റെ കരിയറിനെ ബാധിച്ചില്ല. മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാതെ ഇരുന്നത് കൊണ്ടാണ് തനിക്ക് ഇത്രയെങ്കിലും ഉയരത്തിലെത്താന്‍ ആയതെന്നും കങ്കണ വ്യക്തമാക്കുന്നു. സ്വന്തം കഴിവില്‍ ഒരു നടി വിശ്വസിക്കുന്നിടത്താണ് അവര്‍ വിജയിക്കുന്നതെന്നും കങ്കണ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments