സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നില്‍ നില്കുന്ന തമിഴ് താരങ്ങള്‍ക്കിടയില്‍ പ്രശസ്തിക്കു
വേണ്ടിയല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു താരമാണ് അജിത്ത്. അജിത്തിന്റെ സ്നേഹ മനസ്സിനെ കുറിച്ച് സംവിധായകന് ജി മാരിമുത്തു വെളിപ്പെടുത്തുന്നു. കണ്ണും കണ്ണും, പുലിവാല് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മാരിമുത്തു ചുരുക്കം ചില പടങ്ങളില്‍ മാത്രമേ അജിത്തിനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളൂ
സഹസംവിധായകനായി അലഞ്ഞ സമയത്ത് തന്റെ മകളുടെ വിദ്യാഭ്യാസ ചിലവുകള്‍ നോക്കിയത് അജിത്ത് ആണെന്ന് സംവിധായകന് വെളിപ്പെടുത്തുന്നു. എല്‍ കെ ജി മുതല്‍ പ്ലസ് ടു വരെയുള്ള മകളുടെ പഠന കാലത്ത് കൃത്യമായി ഫീസ് അദ്ദേഹം അടച്ചിച്ചിരുന്നു. ഒരിക്കല്‍ പോലും അത് ഓര്‍മ്മിപ്പിക്കേണ്ടി വന്നിട്ടില്ല. തന്റെ ചുറ്റുമുള്ളവര്‍ ഇപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്നഗ്രഹിക്കുന്ന വ്യക്തിയാണ് അജിത്ത്. അതിനു വേണ്ടി എന്തും ചെയ്യാന്‍ അദ്ദേഹം തയ്യാറാകുമെന്നും മാരിമുത്തു പറയുന്നു
Post Your Comments