CinemaGeneralNEWSUncategorized

രഞ്ജിത്ത് ശങ്കറിന്റെ പുതിയ ചിത്രത്തില്‍ കോമഡി ഇല്ലെന്നോ? അതിനു ഞാന്‍ ചാവണം അജുവിനെ ട്രോളി സോഷ്യല്‍ മീഡിയ

മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ രഞ്ജിത്ത് ശങ്കര്‍ ചിത്രം അനൌണ്‍സ് ചെയ്തുകഴിഞ്ഞു. രാമന്‍റെ ഏദന്‍ തോട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ചിത്രവുമായി ബന്ധപ്പെട്ട ഒരു ട്രോളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറഞ്ഞു കളിക്കുന്നത്. രഞ്ജിത്ത് ശങ്കര്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് യുവനടന്‍ അജു വര്‍ഗീസ്‌. അതുകൊണ്ട് തന്നെ അജുവര്‍ഗീസിനെ ഇരയാക്കികൊണ്ടാണ് ചിത്രവുമായി ബന്ധപ്പെട്ട പുതിയ ട്രോള്‍ പുറത്തു വന്നിരിക്കുന്നത്.
രഞ്ജിത്ത് ശങ്കറിന്റെ പുതിയ ചിത്രം വരുന്നു ലവ് സബ്ജക്റ്റ് അല്ല കോമഡിയാണെന്ന് ഒരാള്‍ മറ്റൊരാളോട് പറയുന്നതിനിടെയിലേക്കാണ് ആജുവിന്റെ രംഗപ്രവേശം അതിനു അജു വര്‍ഗീസ്‌ ചാവണം എന്നാണ് ട്രോളില്‍ പ്രത്യക്ഷപ്പെടുന്ന അജുവിന്റെ രസകരമായ മറുപടി. രസകരമായ ഈ ട്രോള്‍ സംവിധായനായ രഞ്ജിത്ത് ശങ്കര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

fre

shortlink

Post Your Comments


Back to top button