CinemaGeneralNEWS

കലാഭവന്‍മണിയുടെ ഏറ്റവും മികച്ച ചിത്രം ആയിരത്തില്‍ ഒരുവനോ?കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ നടപടി വിവാദത്തിലേക്ക്

ഡിസംബര്‍ -9 ന് ആരംഭിക്കാനിരിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ജൂറിയുടെ തീരുമാനം വിവാദങ്ങളിലേക്ക്. കലാഭവന്‍ മണിയുടെ ആദരസൂചകമായി മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തെചൊല്ലിയുള്ളതാണ് പുതിയ വിവാദം. ദേശീയപുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ വിനയന്‍ ചിത്രം ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രം ഐഎഫ്എഫ്കെയില്‍ നിന്ന് പിന്തള്ളപ്പെട്ടതാണ്വിവാദങ്ങള്‍ക്ക് വഴിതുറന്നത്. കലാഭവന്‍ മണിയോടുള്ള ആദരസൂചകമായി ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം സിബി മലയില്‍ സംവിധാനം ചെയ്ത ‘ആയിരത്തില്‍ ഒരുവന്‍’ ആണ്. കലാഭവന്‍ മണിയുടെ കരിയറിലെതന്നെ ഏറ്റവും മികച്ച ചിത്രമായ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തെ ഒഴിവാക്കിയാണ് ജഡ്ജിംഗ് പാനല്‍ പ്രേക്ഷക ശ്രദ്ധ അധികംനേടാതിരുന്ന ആയിരത്തില്‍ ഒരുവനെ മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ തെരഞ്ഞെടുത്തത്. ഗോവന്‍ചലച്ചിത്രമേളയില്‍ കലാഭവന്‍ മണിയുടെ ആദരസൂചകമായി പ്രദര്‍ശിപ്പിച്ച ചിത്രം വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button