Uncategorized

ഭിക്ഷാടന നിരോധനം നടപ്പാക്കാൻ പണം സംഭാവന ചെയ്യാമെന്ന് സംവിധായകൻ സോഹൻ റോയ്

ഭിക്ഷാടന നിരോധനം നടപ്പാക്കാൻ പണം സംഭാവന ചെയ്യാമെന്ന് നിർമാതാവും സംവിധായകനുമായ സോഹൻ റോയ് . കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ തടയാനാണിത് , ഈ ഉദ്യമത്തിന് എല്ലാവരുടെയും പിന്തുണ വേണമെന്ന് സംവിധായകൻ പറയുന്നു . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രസ്താവനയിറക്കിയത് ” ഔദ്യോഗികമായി ഭിക്ഷാടനം നിരോധിക്കുന്ന മുനിസിപ്പാലിറ്റികൾക്കും , കോര്‍പ്പറേഷനുകൾക്കും , പഞ്ചായത്തുകൾക്കും പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ പത്തുലക്ഷം രൂപവീതം നൽകാൻ ഞാൻ തയ്യാറാണ് . നിങ്ങളുടെ പഞ്ചായത്തിലെ പ്രസിഡന്റിനോടൊ , ചെയർമാനോടോ , മേയറോടോ ഈ വിവരം അറിയിക്കൂ , ഒരു വലിയ സാമൂഹിക വിപത്തിനെതിരെയുള്ള പോരാട്ടമാണിത് . എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു ” സോഹൻ റോയ് ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു .

shortlink

Related Articles

Post Your Comments


Back to top button