ജയസൂര്യ നായകനായി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന് രചന നിർവഹിച്ചു കൊണ്ട് രതീഷ് വേഗ തന്റെ പുതിയ മേഖലയിലേക്ക് കാലെടുത്തു വയ്ക്കുന്നു. ഫീലിംഗ് ബ്ലസ്ട് എന്ന ടാഗോടെ തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് വിവരം വേഗ പങ്കുവയ്ക്കുന്നത്.
“തൃശ്ശൂർ പൂരം പശ്ചാതലമാവുന്ന, സൌഹൃധതിന്റെ ആഴവും,പ്രതികാരത്തിന്റെ ചോര ചിന്തിയ വഴികളിലൂടെയുള്ള ഒരു യാത്രയാണ്” എന്നാണ് തന്റെ ആദ്യ തിരക്കഥ സംരഭത്തിനെക്കുറിച്ചു രതീഷ് പറയുന്നത്..
അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം.
“ഞാന്‍ സംഗീതസംവിധാനം ചെയ്ത ആദ്യ ചിത്രം ജയെട്ടനോടൊപ്പം “കോക്ടയില്‍”.പിന്നിട്ട സംഗീത ജീവിതത്തില്‍ സിനിമ എന്ന വികാരം മനസ്സില്‍ ഒരു കനലാണ് എപ്പോഴും.എപ്പോളോ മനസ്സില്‍ തോന്നിയ ഒരു കഥ. അതിലൂടെ എഴുത്തിലേക്ക്. ആദ്യ കഥ തൃശ്ശൂര്‍ പൂരം പശ്ചാതലമാവുന്ന, സൌഹൃധതിന്റെ ആഴവും,പ്രതികാരത്തിന്റെ ചോര ചിന്തിയ വഴികളിലൂടെയുള്ള ഒരു യാത്രയാണ്. ആദ്യ തിരക്കഥയില്‍ ജയേട്ടന് നായകനാവുന്നു. അതും വടക്കുംനാഥന്റെ നിയോഗം, കൂടെ സംവിധായകനായി എന്റെ പ്രിയ കൂട്ടുകാരന് സാജിദ് യഹിയ.
തൃശ്ശൂര്‍ പൂരം കൊടിയേറുന്നു..പ്രാര്‍ഥനയായി നിങ്ങളും കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ..
സ്നേഹപൂര്‍വ്വം രതീഷ് വേഗ”
Post Your Comments