മലയാളത്തില്‍ നൂറുകോടി ക്ലബ്ബില്‍ കയറിയതിനു ശേഷം തെലുങ്കില്‍ മന്യംപുലിയായി എത്തി വിജയകരമായ പ്രദര്‍ശനം നടത്തുന്ന പുലിമുരുകന്‍ ടീം വീണ്ടും ഒരുമിക്കുന്നു. ഒരു പുതിയ വിജയ കഥ
ഉണ്ടാകും എന്ന പ്രതീക്ഷയോടെയാണ് ആരാധകര്‍ വാര്‍ത്ത സ്വീകരിച്ചത്.
25 കോടി മുടക്കി 125 കോടി നേടിയ പുലിമുരുകന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ, പുലിമുരുകന് ജീവന്‍ പകര്‍ന്ന മോഹന്‍ലാല്‍ ഇവരെല്ലാം ഈ പുതിയ പ്രോജക്ടിലും ഒന്നിക്കും. പക്ഷേ സംവിധായകന്‍ മാത്രം മാറും. വൈശാഖിന്റെ സ്ഥാനത്ത് ജോഷിയാവും ചിത്രമൊരുക്കുക. ഇത്തരത്തിലൊരു പ്രോജക്ടിനെക്കുറിച്ചുള്ള ആലോചനയുണ്ടെന്ന് ടോമിച്ചന്‍ മുളകുപാടം പറയുന്നു . പക്ഷേ ഇത് എന്നാണ് സംഭവിക്കുകയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
2015ല്‍ എത്തിയ ലൈലാ ഓ ലൈലായാണ് ജോഷിയുടെ അവസാന മോഹന്‍ലാല്‍ ചിത്രം. സുരേഷ് നായര്‍ തിരക്കഥയൊരുക്കിയ ഈ ചിത്രം അത്ര വിജയം ആയിരുന്നില്ല. അതിന് മുന്‍പ് 2013ല്‍ എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനായ ലോക്പാലും പരാജയപ്പെട്ടു. എന്നാല്‍ 2012ല്‍ സച്ചിയുടെ തിരക്കഥയില്‍ ജോഷിയൊരുക്കിയ മോഹന്‍ലാല്‍ ചിത്രം റണ്‍ ബേബി റണ്‍ ബോക്‌സ്ഓഫീസില്‍ വിജയിച്ചു.
Post Your Comments