തമിഴ് സൂപ്പര്‍ താരം ധനുഷ് ഒരിക്കലും അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് ധനുഷിന്റെ അച്ഛനും സംവിധായകനുമായ കസ്തൂരി രാജയുടെ വെളിപ്പെടുത്തല്‍. പുതിയ സിനിമ ‘പാര്‍ക്ക തോന്നുതേ’യുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുള്ളുവതോ ഇളമൈ എന്ന ചിത്രം താന്‍ ആരംഭിക്കുമ്പോള്‍ ധനുഷിന് അഭിനയിക്കാനുള്ള താല്പര്യം വളരെ കുറവായിരുന്നു. അതിന്റെ പേരില്‍ ഒരുപാട് വിവാദങ്ങള്‍ ഉണ്ടായി. താനും തന്റെ മകനും നിര്‍മ്മാതാവിന്റെ പണം വെച്ചാണ് കളിക്കുന്നതെന്ന് വരെ നിര്‍മ്മാതാവ് പറയുകയുണ്ടായി. അതേസമയംതന്റെ മൂത്തമകന് സെല്വരാഘവന് അഭിനയത്തില്‍ വല്യ താല്പര്യമുണ്ടായിരുന്നുവെന്നും കസ്തൂരി രാജ പറഞ്ഞു.
ഇപ്പോള്‍ ഒരു സിനിമ പൂര്‍ത്തിയാക്കണമെങ്കില്‍ നിരവധി പ്രശ്നങ്ങളാണ് നിര്‍മ്മാതാക്കള്‍ക്ക് നേരിടേണ്ടി വരുന്നതെന്നും പാര്‍ക്ക തോന്നുതേ പോലുള്ള ചെറിയ സിനിമകളെ പ്രോത്സഹിപ്പിക്കണമെന്നും ആദ്ദേഹം പറഞ്ഞു.
Post Your Comments