BollywoodIndian CinemaMollywoodNEWS

ഇന്ത്യന്‍ സിനിമ ലോകം ഇങ്ങനെയാണ് വിദ്യാ ബാലന്‍ പറയുന്നു

ഇന്ത്യന്‍ സിനിമയില്‍ നേരിടേണ്ടി വന്ന അവഗണനകളെ കുറിച്ച് നായിക നടി വിദ്യ ബാലന്‍ പറയുന്നു.

ഇന്ത്യന്‍ സിനിമയില്‍ പുരുഷന്‍മാര്‍ക്ക് പ്രാധാന്യം ആയതിനാല്‍ നായികമാര്‍ക്ക് എന്നും കഷ്ടപാടുകളാണ്. ഒരുപാട് സിനിമകളില്‍ നടന്‍മാര്‍ കരാര്‍ ഒപ്പിട്ടതിനാല്‍ പലപ്പോഴും ചിത്രീകരണം തുടങ്ങാന്‍ താമസിക്കും. ഈ സമയത്തും അല്ലാത്തപ്പോഴും നടിമാരുടെ കാര്യം സിനിമാ മേഖലയില്‍ ഉള്ളവര്‍ പരിഗണിക്കാറില്ല. കൂടാതെ സിനിമാ സെറ്റില്‍ അടക്കം അശ്ലീല ചുവയുള്ള വാക്കുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു.

ഇന്ത്യന്‍ സ്ത്രീകള്‍ പുരുഷന്റെ കാര്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. വിവാഹിതയായ തനിക്ക് സിദ്ധാര്‍ത്ഥ്‌ പ്രധാനപ്പെട്ടവ്യക്തി തന്നെയാണ്. എന്നാല്‍ എന്‍റെ ജീവിതത്തില്‍ താന്‍ തന്നെയാണ് പരമ പ്രധാനമെന്നും താരം പറയുന്നു.

സുജോയ് ഘോഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കഹാനി 2 ദുര്‍ഗ്ഗ റാണി സിംഗ് ആണ് വിദ്യയുടെ പുതിയ ചിത്രം. ഈ ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്

shortlink

Related Articles

Post Your Comments


Back to top button