![](/movie/wp-content/uploads/2016/12/mohanlal-new-look.png.image_.784.410.jpg)
വേറിട്ട ഗെറ്റപ്പിലുള്ള മോഹൻലാൽ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തല മൊട്ടയടിച്ച് കനത്ത മീശയും കത്തുന്ന നോട്ടവുമായി നേവിയുടെ അടയാളവും ഉള്ള ഒരു ഷര്‍ട്ടും കയ്യില്‍ ലിക്കര്‍ ഫ്ലാസ്കും പിടിച്ചു നില്‍ക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇപ്പോള്‍ താരം. ഒരു കടല്‍ കഴുകനും ചിത്രത്തില്‍ ഉണ്ട്. ഇത് ഒരു ഫോട്ടോ അല്ല. പകരം വരച്ചതാണ്. ആതുകൊണ്ട് തന്നെ പുതിയ കഥാപാത്രത്തിന്‍റെ ഗറ്റപ്പ് ആണെന്നാണ് ആരാധകര്‍ പറയുന്നത്.
മോഹൻലാലിന്റെ ബ്ലോഗായ ദ് കംപ്ലീറ്റ് ആക്ടറിന്റെ ഫെയ്സ്ബുക്ക് പേജിൽ ‘സംതിങ് ബിഗ് ഈസ് കമിങ്’ എന്ന കമന്റോടെ വന്ന ചിത്രം മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫയർ അസോസിയേഷന്റെ പേജിലും ജനതാ ഗാരേജിൽ മോഹൻലാലിനൊപ്പം അഭിനയിച്ച തെലുങ്കു സൂപ്പർതാരം ജൂനിയർ ജൂനിയർ എൻടിആറിന്റെ ഫാൻസ് പേജിലും ഷെയർ ചെയ്തതോടെയാണ് ആരാധകർ അത് ഏറ്റെടുത്തു തുടങ്ങിയത്.
പച്ച ഷെയ്ഡിലുള്ള ഈ ചിത്രത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ ഊഹങ്ങൾ നിരവധിയാണ്. ആലോചനയിലുള്ള ഏതോ മോഹൻലാൽ ചിത്രത്തിന്റെ കഥാപാത്രത്തിന്റെ സ്കെച്ചാണ് എന്ന മട്ടിലാണ് ആരാധകരുടെ ഇപ്പോഴത്തെ ചർച്ചകൾ. ഷൂട്ടിങ് നടക്കുന്ന മേജർ രവി ചിത്രത്തിലെയൊ അല്ലെങ്കില്‍ പ്രജിത്ത് സംവിധാനം ചെയ്യുന്ന ബെന്‍സ് വാസു എന്ന ചിത്രത്തിലെ കഥാപാത്രമൊ എന്നെല്ലാമുള്ള അഭ്യൂഹങ്ങളും ഉണ്ട്.
ക്രിസ്മസ് റിലീസായി എത്തുന്ന ജിബു ജേക്കബിന്റെ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ആണ് ഇനി പുറത്തിറങ്ങാനുള്ള മോഹൻലാൽ സിനിമ. മേജർ രവിയുടെ ചിത്രം 1971: ബിയോണ്ട് ദ് ബോർഡേഴ്സ് ഷൂട്ടിങ് പുരോഗമിക്കുകയാണ്. പുലിമുരുകന്‍ നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ചതോടുകൂടി വലിയ പ്രതീക്ഷയോടെയാണ് പുതിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുന്നത്.
Post Your Comments