ബോളിവുഡ് താര സുന്ദരിമാര്‍ ഇപ്പോള്‍ ശരീര സൌന്ദര്യത്തിനു പ്രാധാന്യം നല്കുന്നത് കൂടുതലായി വരുന്നു. സ്ലിം ബ്യൂട്ടി സങ്കല്പ്പമുള്ള ബോളിവുഡില്‍ ഇതാ പുത്തന്‍ മോഹങ്ങളുടെ ഫലമായി പുതിയ ഒരു താരം കൂടി വണ്ണം കുറച്ചിരിക്കുന്നു. അച്ഛന്‍ ശത്രുഘ്നന്‍ സിന്ഹയ്ക്കൊപ്പം വേദികളില്‍ കണ്ടിരുന്ന തടിച്ച സുന്ദരി സൊനാക്ഷി ഇപ്പോള്‍ മെലിഞ്ഞ സുന്ദരിയായി പ്രത്യക്ഷപ്പെടുന്നു. 30 കിലോ കുറച്ചു കൊണ്ടാണ് താരം ഇപ്പോള്‍ എത്തിയിരിക്കുന്നത്.
ആവശ്യത്തിലധികം വണ്ണം ചെറുപ്പം മുതല്‍ ഉണ്ടായിരുന്ന സൊനാക്ഷി ആരോഗ്യത്തെയും സിനിമാ സങ്കല്‍പ്പങ്ങളെയും ഈ വണ്ണം മോശമായി ബാധിക്കുമെന്ന് മനസിലാക്കിയത് കൊണ്ടാണ് തടി കുറച്ചു തുടങ്ങിയത്. ലോ കാര്ബ് ഹായ് പ്രോട്ടീന്‍ ഡയറ്റ് ശീലമാക്കിയ താരം യോഗയും മറ്റും ഇതിനോടൊപ്പം പരിശീലിച്ചു. കൂടാതെ വണ്ണം കുറക്കാന്‍ ആഗ്രഹിക്കുന്നവരോടായി താരം പറയുന്നത് പെട്ടന്നു ഒരു നാള്‍ കൊണ്ടൊന്നും വണ്ണം കുറക്കാന്‍ പറ്റില്ലാ എന്നാണ്. എളുപ്പ വഴികള്‍ അന്വേഷിക്കാതെ തുടര്‍ച്ചയായ പരിശ്രമവും ജീവിത ചര്യയിലെ മാറ്റവുമെല്ലാം കൂടിയേ വണ്ണം കുറയ്ക്കാനാകുവെന്നും അതിനാല്‍ പരിശ്രമിക്കു എന്നുമാണ് താരം പറയുന്നത്.
ആവശ്യത്തിലധികം വണ്ണക്കാരിയായിരുന്ന സൊനാക്ഷി തന്റെ ബോളിവുഡ് മോഹത്തിന് ആക്കം കൂട്ടാനാണു വണ്ണം കുറയ്ക്കുന്നതെന്നാണ് അടുത്തറിയുന്നവര്‍ പറയുന്നത്.
Post Your Comments