ഫഹദ് ഫാസില്‍ ചിത്രം റോള്‍ മോഡല്‍സ് ചിത്രീകരണം പുരോഗമിക്കുന്നു

മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ സെവന്‍ ആര്‍ട്സും ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ റാഫിയും ഒത്തു ചേരുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. റോള്‍ മോഡല്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജി പി വിജയകുമാറാണ്. കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ ഗോവയാണ്.

വിനയ് ഫോര്‍ട്ട്‌, വിനായകന്‍, സ്രിന്‍ഡ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ നമിത പ്രമോദ് ആണ് നായിക. ക്യാമ്പസ് പശ്ചാത്തലത്തില്‍ അധ്യാപക ദമ്പതിമാരായ ശേഖരന്റെയും ശാലിനിയുടെയും മകനായ ഗൌതം ആയാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്.

രണ്ടു കാലമാണ് ചിത്രത്തില്‍ കടന്നു വരുന്നത്. വര്‍ത്തമാനകാലത്തില്‍ ക്യാമ്പസ് ജീവിതം ഒരു ഫ്ലാഷ് ബാക്കില്‍ അവതരിപ്പിക്കപെടുകയാണ്. കൂട്ടുകാര്‍ മൂലം മകന്‍ നശിച്ചു പോകുമെന്ന് വിശ്വസിക്കുന്ന മാതാപിതാക്കള്‍ നല്‍കുന്ന സംഘര്‍ഷങ്ങളും പിന്നീടുള്ള ജീവിതവും ഇഴ ചേര്‍ന്ന് വരുന്ന ചിത്രം.

സിദ്ധിഖ്, സംവിധായകന്‍ റാഫി, തിരക്കഥാകൃത്ത് ബിബിന്‍ കെ ജോര്‍ജ്ജ് , ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Share
Leave a Comment