ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിംഗും, ബോളിവുഡ് നടി ദീപികയും തമ്മിലുള്ള വിവാഹം എപ്പോഴുണ്ടാകും എന്ന കാത്തിരിപ്പിലാണ് ബോളിവുഡ് സിനിമാലോകം. ഇരുവരും വളരെക്കാലമായി പ്രണയത്തിലാണെന്നും വൈകാതെതന്നെ വിവാഹം ചെയ്യുമെന്നും ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദീപികയുടെ പിതാവും മുന്‍ ബാഡ്മിന്റണ്‍ താരവുമായ പ്രകാശ് പാദുകോണിന്റെ മറുപടി ഇപ്രകാരമായിരുന്നു; രണ്‍വീറും,ദീപികയും പ്രായപൂര്‍ത്തിയായവരാണ്. എന്താണ് ചെയ്യേണ്ടത് എന്ന തീരുമാനം എടുക്കേണ്ടത് അവരാണ് . ഒരു പിതാവ് എന്ന നിലയില്‍ എല്ലാ സ്വാതന്ത്ര്യവും ഞാന്‍ ദീപികയ്ക്ക് നല്‍കിയിട്ടുണ്ട്. അവളുടെ ഇഷ്ടം എങ്ങനെയോണോ അത്പോലെ കാര്യങ്ങള്‍ നടക്കട്ടെ എന്നായിരുന്നു പ്രകാശ് പാദുകോണിന്റെ പ്രതികരണം. രണ്‍വീറും, ദീപികയും പിരിഞ്ഞെന്നതരത്തില് നേരെത്തെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മുകേഷ് അംബാനിയൊരുക്കിയ ഒരു പാര്‍ട്ടിയില്‍ ഇരുവരും ഒരുമിച്ചെത്തിയത് ഇവരുടെ പ്രണയബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നു.
Post Your Comments