CinemaGeneralNEWS

ക്രിസ്മസ് ആഘോഷിക്കാന്‍ സിദ്ധിക്കിന്റെ ഫുക്രിമാര്‍ എത്തി ഇവരാണ് ആ മൂന്ന് ഫുക്രിമാര്‍?

സിദ്ധിക്ക്-ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് ഫുക്രി. നര്‍മത്തിന്റെ ചേരുവയോടെ പറയുന്ന ചിത്രത്തില്‍ ഫുക്രിമാരായി വേഷമിടുന്നത്. ജയസൂര്യ,സിദ്ധിക്ക്, ലാല്‍ എന്നിവരാണ്. മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളായിട്ടാണ് മൂവരും സ്ക്രീനിലെത്തുക. മൂന്ന് ഫുക്രിമാരുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ലുക്ക് ഫാന്‍ ഫുക്രി എന്ന ലക്കിയെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ജീവിതത്തെ നിസ്സാരതയോടെ കാണുന്ന ലക്കി ഉത്തരവാദിത്ത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന വളരെ അലസനായ ഒരു കഥാപാത്രമാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രയാഗ മാര്‍ട്ടിനും അനുസിത്താരയുമാണ് ചിത്രത്തിലെ നായികമാര്‍.
ഭാസ്കര്‍ ദി റാസ്കലിന്ശേഷം സിദ്ധിക്ക് ചെയ്യുന്ന ചിത്രംകൂടിയാണ് ഫുക്രി.ക്രിസ്മസ് റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.

shortlink

Post Your Comments


Back to top button