GeneralNEWS

കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ചാനല്‍ പ്രോഗ്രാം; ‘ഇനിയെങ്കിലും നിര്‍ത്തിക്കൂടെ’? നടി ശ്രീ പ്രിയ വീണ്ടും രംഗത്ത്

കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ചാനല്‍ പ്രോഗ്രാമുകളെ വിമര്‍ശിച്ച് നടി ശ്രീ പ്രിയ വീണ്ടും രംഗത്ത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവിടെ കുടുംബകോടതികളുണ്ടെന്നും ചാനലുകള്‍ എന്തിനാണ് ഇതിനു തുനിയുന്നതെന്നും ശ്രീ പ്രിയ ചോദിക്കുന്നു. എല്ലാത്തിനും അതിന്റേതായ നിയമസംവിധാനങ്ങളുണ്ട്. ചാനലിലെ അവതാരികമാര്‍ കുടുംബ പ്രശ്നത്തിലെ ശരിയും തെറ്റും തീരുമാനിക്കുന്നത് കാണുമ്പോള്‍ വളരെ അരോചകമായി തോന്നാറുണ്ടെന്നും ശ്രീ പ്രിയ തന്റെ ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കുന്നു. ഇത്തരം ചാനല്‍ പ്രോഗ്രാമിനെതിരെയുള്ള തന്റെ പ്രതിഷേധം കഴിഞ്ഞ ദിവസം ശ്രീ പ്രിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

shortlink

Post Your Comments


Back to top button