Uncategorized

ഐ ടി ജീവനക്കാർക്കായുള്ള ക്വിസ ഫിലിം ഫെസ്റ്റിവൽ ടെക്‌നോപാർക്കിൽ നാളെ തുടങ്ങുന്നു

കേരളത്തിലെ IT ജീവനക്കാരിൽ നിന്നും തെരെഞ്ഞെടുത്ത ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ‘ക്വിസ’ ചലച്ചിത്രമേള നാളെ തുടങ്ങുന്നു . പ്രതിധ്വനിയുടെ നേതൃത്വത്തിൽ നടക്കുന്ന ചലച്ചിത്രമേളയിൽ, വച്ച് 32 തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ സ്ക്രീനിംഗ് നാളെ ടെക്‌നൊപ്പാർക്കിലെ ട്രാവൻകൂർ ഹാളിൽ
വച്ച് നടക്കും. ഹാളിലേക്കുള്ള പ്രവേശനം സൗജന്യമാണ് .

മുൻവർഷങ്ങളിൽ ഇത് ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാർക്ക് മാത്രമായുള്ള മേളയായിരുന്നു എങ്കിൽ ഇത്തവണ കേരളത്തിലെ മുഴുവൻ IT സ്ഥാപനങ്ങ ളിൽ നിന്നുമുള്ള ഐ ടി ജീവനക്കാർ മാറ്റുരയ്ക്കുന്ന വേദിയാണ് ‘ക്വിസ’. പ്രശസ്ത ചലച്ചിത്ര നിരൂപകൻ ശ്രീ എം എഫ് തോമസ് ചെയർമാനായിട്ടുള്ള ജൂറിയിൽ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചലച്ചിത്ര സംവിധായകരായ ശ്രീ. സനൽകുമാർ ശശിധരൻ , ശ്രീമതി. ശ്രീബാല കെ. മേനോൻ എന്നിവരും അംഗങ്ങളാണ്.

2016ഡിസംബർ 8 നു വൈകുന്നേരം 6 മണിക്ക് ടെക്‌നോപാർക്കിൽ വച്ച് മലയാളത്തിലെ പ്രശസ്ത സംവിധായകൻ ശ്രീ ജയരാജ് വിജയികൾക്ക് അവാർഡ് ദാനം നിർവഹിക്കും. അന്നേ ദിവസം ഫെസ്റ്റിവലിൽ അവാർഡ് ലഭിച്ച ചിത്രങ്ങളോടൊപ്പം സിദ്ധാർഥ് ശിവയുടെ “ചതുരം” കേരളത്തിൽ ആദ്യമായി പ്രദർശിപ്പിക്കുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button