ഡിസംബര്‍ 9 മുതല്‍ നടക്കുന്ന ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എല്ലാ തീയേറ്ററുകളിലും സിനിമ പ്രദര്ശിപ്പിക്കുന്നതിനു മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് തീരുമാനം. ഇതുസംബന്ധിച്ച് ഉള്ള വ്യക്തതയ്ക്ക് ആവശ്യമെങ്കില്‍ സുപ്രീംകോടതിയോട് ഉപദേശം തേടുമെന്നും കമല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സിനിമ തുടങ്ങുന്നതിന് മുമ്പ് രാജ്യത്തെ എല്ലാ തിയേറ്ററുകളിലും ദേശീയ ഗാനം കേൾപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ദേശീയ ഗാനത്തോടൊപ്പം സ്ക്രീനിൽ ദേശീയ പതാക കാണിക്കമെന്നും തിയേറ്ററിലുള്ളവർ ദേശീയഗാനത്തെ ആദരിക്കണമെന്നും വിധിയിലുണ്ട്.
Post Your Comments