ഷൂട്ടിംഗ് തീരുമാനിച്ചതിനു ശേഷം ചിത്രം മുടങ്ങുക പല സമയത്തും ചലച്ചിത്ര മേഖലയില്‍ നടക്കാറുണ്ട്. അങ്ങനെ മുടങ്ങിയ 3 ഗൗതം മേനോന്‍ സിനിമകളായിരുന്നു ധ്രുവനച്ചത്തിരവും, യോഹന്‍ അധ്യായം ഒന്‍ട്രൂം, ചെന്നൈയില്‍ ഒരു മഴൈക്കാലം. സൂര്യയെ നായകനാക്കി പ്രഖ്യാപിച്ച ധ്രുവനച്ചത്തിരവും, വിജയ് നായകനായ യോഹന്‍ അധ്യായം ഒന്‍ട്രും ഷൂട്ടിംഗിന് ദിവസങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിക്കപ്പെട്ടത് തിരക്കഥയില്‍ രണ്ട് നായകതാരങ്ങളും അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണെന്നാണ് അറിവ്. എന്നാല്‍ ഈ ചിത്രങ്ങള്‍ താന്‍ പൂര്‍ത്തിയാകുമെന്ന് ഗൗതം മേനോന്‍ പറയുന്നു. ഒരു തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
പ്രഖ്യാപിച്ച് ശേഷം ഉപേക്ഷിച്ച് തന്റെ മൂന്ന് സിനിമകളും ഭാവിയില്‍ സംഭവിക്കുമെന്നാണ് ഗൗതം പറയുന്നത്. ഒരു ചിത്രത്തിനായി സ്‌ക്രിപ്ട് പൂര്‍ത്തിയാക്കുക എന്നത് വളരെ ശ്രമകരമായ ഒന്നാണ്. അതിനാല്‍ തിരക്കഥ പൂര്‍ത്തിയാക്കിയ ഈ മൂന്നു സിനിമകള്‍ ഉപേക്ഷിക്കാന്‍ ഞാന്‍ ഒരുക്കമല്ലെന്നും ആത് സമീപഭാവിയില്‍ പ്രേക്ഷകരിലേക്ക് എത്തും എന്നും അദ്ദേഹം പറയുന്നു. മൂന്ന് പ്രൊജക്ടുകളില്‍ ധ്രുവനച്ചത്തിരം ആയിരിക്കും ആദ്യം ചെയ്യുകയെന്നും ഗൗതം മേനോന്‍ സൂചിപ്പിച്ചു.
ഇളയദളപതി വിജയ് നായകനാക്കി സ്പൈ ആക്ഷന്‍ ത്രില്ലറായി കണ്ടു കൊണ്ട് തയ്യാറാക്കിയ യോഹന്‍ അധ്യായം ഒന്‍ട്ര് ഉപേക്ഷിക്കപ്പെട്ടതിനു ശേഷം ഗൌതം മേനോന്‍- വിജയ് ചിത്രം ഉണ്ടായ്ട്ടില്ല. വിജയ്യെ ആകര്‍ഷിക്കത്തക്ക വിധത്തില്‍ തിരക്കഥ അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ലെന്നാണ് ഗൗതം കാരണമായി നേരത്തെ പറഞ്ഞിരുന്നത്. വ്യക്തി എന്ന നിലയ്ക്കും ടെക്നീഷ്യന്‍ എന്ന നിലയ്ക്കും വിജയ്ക്ക് തന്നെ അടുത്തറിയില്ല. താന്‍ ചെയ്ത സിനിമകളില്‍ പലതും കാണാത്തതിനാല്‍ സിനിമയുടെ ട്രീറ്റ്മെന്റിനെക്കുറിച്ചും അവതരണത്തെക്കുറിച്ചും അദ്ദേഹത്തിന് മനസിലായിക്കാണില്ല എന്നായിരുന്നു ഗൗതം മുമ്പ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്.
യെന്നൈ നോക്കി പായും തോട്ട എന്ന ധനുഷ് ചിത്രമാണ് ആണ് ഗൗതം മേനോന്റെ പുതിയ പ്രോജെക്റ്റ്. ഈ ചിത്രത്തിന് ശേഷം പൃഥ്വിരാജ്, ജയം രവി, പുനീത് രാജ്കുമാര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ബഹുഭാഷാ ചിത്രമാണ് ഗൗതം ഒരുക്കുന്നത്. ഈ സിനിമ കഴിഞ്ഞാല്‍ വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ ധ്രുവനച്ചത്തിരം തുടങ്ങുമെന്നാണ് സൂചന.
Post Your Comments