CinemaGeneralNEWS

വിവാഹത്തെക്കുറിച്ചുള്ള ഹണി റോസിന്റെ പ്രതികരണം

തന്റെ വിവാഹവുമായി ബന്ധപെട്ട് പ്രചരിക്കുന്ന
വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് നടി ഹണി റോസ് പറയുന്നു. വിവാഹത്തെക്കുറിച്ചുള്ള ഹണി റോസിന്റെ പ്രതികരണം ഇങ്ങനെ;

എന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണ്. എല്ലാവര്‍ക്കം എപ്പോഴും ചോദിക്കാനുള്ള ഒരു ചോദ്യമാണ് വിവാഹം എപ്പോഴാണ് എന്നുള്ളത്. പക്ഷേ എനിക്ക് ആ ചോദ്യം കേള്‍ക്കുമ്പോഴേ ദേഷ്യം വരും ഹണി റോസ് പറയുന്നു. സിനിമ എല്ലാവര്‍ക്കും കിട്ടുന്ന ഒരു അവസരമല്ല, കല്യാണം കഴിക്കാനും കുടുംബമായി ജീവിക്കാനും ഇനിയും ധാരാളം സമയമുണ്ട്. വിവാഹത്തിന് കുറച്ചുകൂടി സമയം വേണം.ആരുമായും പൊരുത്തപ്പെട്ട് പോകുന്ന ഒരു സ്വഭാവമാണ് എനിക്കുള്ളത്. വിവാഹം കഴിഞ്ഞാല്‍ സിനിമയിലേക്ക് വരാന്‍ സാദ്ധ്യതയില്ല. സിനിമയും കുടുംബവും ഒരുമിച്ചു കൊണ്ടുപോകുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ് ഹണി റോസ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button