GeneralNEWS

‘മനസ്സില്‍നിന്നും മായാതെ ചിലര്‍’ സന്തോഷ്‌ ജോഗിയുടെ ഓര്‍മ്മകളിലൂടെ ഭാര്യ ജിജി

മലയാള സിനിമയില്‍ കഴിവ്തെളിയിച്ചു ശ്രദ്ധിക്കപ്പെട്ട് വരുന്ന സമയത്തായിരുന്നു നടന്‍ സന്തോഷ്‌ ജോഗിയുടെ അപ്രതീക്ഷിത വിയോഗം.
സന്തോഷ്‌ ജോഗിയെക്കുറിച്ച് സന്തോഷിന്റെ ഭാര്യ ജിജി എഴുതിയ പുസ്തകപ്രകാശനത്തിന്റെ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങില്‍ സംസരിക്കുന്നതിനിടെ ജിജി തന്റെ പ്രാണനായ പ്രിയതമനെ ഓര്‍ത്ത്‌ പാടിയ പാട്ട് സദസ്സിലിരുന്ന ഏവരിലും നൊമ്പരമുണര്‍ത്തി.

‘മരണമെത്തുന്ന നേരത്ത്’ എന്ന ഹൃദയസ്പര്‍ശിയായ ഗാനമാണ് തന്റെ പ്രിയ ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്കായി ജിജി പാടിയത്. പാട്ടിന്റെ സൃഷ്ടാവായ റഫീക്ക് അഹമ്മദും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
സന്തോഷിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ജിജി പാടിയ ഗാനം ജിജി തന്നെ ഫേസ്ബുക്കിലൂടെ പോസ്റ്റ്‌ ചെയ്തു.

ജിജി ജോഗിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം
‘ നിനക്കുള്ള കത്തുകള്‍’ പ്രകാശനച്ചടങ്ങിനു ക്ഷണിച്ചപ്പോള്‍ മ്യൂസ് മേരി ടീച്ചര്‍ ഒന്നേ പറഞ്ഞുള്ളൂ.’ ഞാന്‍ വരാം, പക്ഷേ ജിജി പാടുമെങ്കില്‍ മാത്രം ഞാന്‍ വാക്കുപാലിച്ചു. എനിക്കേറ്റവും പ്രിയപ്പെട്ട റഫീഖ് അഹമ്മദിന്റെ വരികള്‍, അദ്ദേഹത്തിന്റെത്തന്നെ സാന്നിധ്യത്തില്‍ പാടി എന്റെ എന്റെ പപ്പുവിനെ ധ്യാനിച്ചുപാടി.

shortlink

Related Articles

Post Your Comments


Back to top button