CinemaMollywoodNEWS

ലാലിനല്ലാതെ ആ ഫൈറ്റ് ഇന്ത്യന്‍ സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല മലയാളത്തിലെ പ്രിയസംവിധായകന്‍ പറയുന്നു

 

സ്ഫടികത്തിന്റെ വിജയ കഥ തുറന്നു പറയുകയാണ് സംവിധായകന്‍ ഭദ്രന്‍. താന്‍ ചെയ്തതില്‍ വച്ചു ഏറ്റവും മികച്ച മോഹന്‍ലാല്‍ ചിത്രമാണ് സ്ഫടികം. താരങ്ങളുടെ സഹകരണമാണ് സ്ഫടികത്തെ ഒരു വന്‍വിജയമായി തീര്‍ത്ത ഒരു കാരണമെന്നു തുറന്നു പറയുന്ന ഭദ്രന്‍ അതിന്‍റെ കെട്ടുറപ്പുള്ള തിരക്കഥയെ ചിത്രത്തിന്‍റെ ബാക്ക്‌ബോണ്‍ ആയി വിശേഷിപ്പിക്കുന്നു. ആ തിരക്കഥയില്‍ ആര് സംവിധാനം ചെയ്താലും ഇതുപോലൊരു ചിത്രമേ പിറവി കൊള്ളൂവെന്നും സംവിധായകന്‍ ഭദ്രന്‍ തുടര്‍ന്ന് പറഞ്ഞു.

സ്ഫടികത്തിലെ പ്രധാന ആകര്‍ഷണമായി തനിക്ക് തോന്നിയിട്ടുള്ളത് അതിലെ സംഘട്ടനരംഗങ്ങളാണ്. സിനിമയുടെ സ്ഥിരം ഫോര്‍മാറ്റില്‍നിന്നുകൊണ്ട് സൃഷ്ടിച്ചതല്ലാത്ത ഫൈറ്റുകള്‍ ചിത്രത്തിന്‍റെ വിജയത്തിന് കാരണമായി . ഇക്കാര്യത്തില്‍ ഫൈറ്റ് മാസ്റ്റര്‍ ത്യാഗരാജനുപോലും തന്നോട് കടുത്ത അതൃപ്തിയുണ്ടായിരുന്നുവെന്ന് അദ്ദേഹം തുറന്നു പറയുന്നു. പക്ഷേ ഞാന്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. പഞ്ചും ബ്ലോക്കുമല്ല ആ സിനിമയ്ക്ക് വേണ്ടിയിരുന്നത്. അത് വളരെ ചലനാത്മകമായിരിക്കണം. ഓടിച്ചാടി മറിഞ്ഞ് അടിച്ച് നിലംപരിശാക്കുന്നപോലെ ഒരു വേഗത. തുറന്നുപറയട്ടെ ലാലിനല്ലാതെ ആ ഫൈറ്റ് ഇന്ത്യന്‍ സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ലയെന്നും ഭദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button