CinemaNEWS

ദേശീയ ഗാനം കാണിക്കണമെന്ന് സുപ്രീംകോടതിക്ക് എങ്ങനെ നിർബന്ധിക്കാനാവും വിമര്‍ശനവുമായി നിയമവിദഗ്ധർ

 

ന്യൂഡൽഹി: തിയേറ്ററുകളിൽ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം കാണിക്കണമെന്ന സുപ്രീംകോടതിയുടെ പുതിയ ഉത്തരവിനെതിരെ നിയമവിദഗ്ധർ. ഭരണഘടന നിർദേശങ്ങളുടെ പരിധിക്കപ്പുറമാണ് വിധിയെന്ന് മുൻ അറ്റോണി ജനറൽ സോളി സോറാബ്ജി പ്രതികരിച്ചു. ബിജോയ് ഇമ്മാനുവൽ കേസിൽ വിഷയത്തിൽ വിധി പറഞ്ഞ ഈ ഉത്തരവ് തെറ്റാണെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. താണ്. ദേശീയ ഗാനം കാണിക്കണമെന്ന് സുപ്രീംകോടതിക്ക് എങ്ങനെ നിർബന്ധിക്കാനാവും. ദേശീയ ഗാനം കാണിക്കുമ്പോൾ ആദരപൂർവം ഏഴുന്നേറ്റ് നിൽക്കാത്തവരെ തിയേറ്ററുടമകൾ പുറത്താക്കുമോയെന്നും അദ്ദേഹം ചോദിച്ചു. നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവാത്ത വിധിയാണിതെന്നും ഒരാൾക്ക് ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കുന്ന മൗലിക അവകാശത്തിനെതിരാണിതെന്നും സോളി സോറാബ്ജി അഭിപ്രായപ്പെട്ടു.

ദേശീയ ഗാനം തിയേറ്ററിൽ കാണിക്കുന്നത് നല്ല ആശയമാണ്. രാജ്യസ്നേഹം ഉണർത്താൻ ഇത് സഹായകമാകുകയും ചെയ്യും. എന്നാൽ ആദരവ് പ്രകടിപ്പിക്കാത്തവരെ തിയേറ്ററുടമകൾക്ക് എന്ത് ചെയ്യാനാവുമെന്ന് മുതിർന്ന അഭിഭാഷകനും മുൻ സോളിസിറ്റർ ജനറൽ കൂടിയായ കെ. കെ വേണുഗോപാൽ പ്രതികരിച്ചപ്പോള്‍ നിയമവിദഗ്ധൻ കൂടിയായ രാജീവ് ധവാൻ വിധി അതിരുകടന്ന് പോയെന്നാണ് അഭിപ്രായപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button