CinemaNEWS

തമിഴകത്തെ ഹാസ്യ താരം സെന്തില്‍ ശക്തമായ കഥാപാത്രവുമായി മങ്ങിയെത്തുന്നു

ഇത് തിരിച്ചു വരവിന്റെ കാലം എന്നും തോന്നിപ്പിക്കുകയാണ്. പല പ്രമുഖ നടികളും സിനിമയിലേക്ക് തിരിചെത്തിയതുപോലെ തമിഴകത്തെ ഹാസ്യ താരം സെന്തില്‍ വീണ്ടും സിനിമാ ലോകത്തു സജീവമാകുന്നു.

തമിഴ് ചലച്ചിത്രലോകത്ത് ഒഴിച്ചുകൂട്ടാനാവാത്ത കോമഡി ജോഡികളായിരുന്നു കൗണ്ടമണി-സെന്തില്‍ കോമ്പിനേഷന്‍. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് പ്രേക്ഷകരെ രസിപ്പിക്കുന്നതിലുള്ള ഇവരുടെ വിരുത് പ്രശംസനീയമായിരുന്നു. പക്ഷേരണ്ടുവരും ഒരുമിച്ചല്ലാതെ ഒറ്റയ്ക്ക് വന്നപ്പോള്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. കൗണ്ടമണി ചെറിയ വേഷങ്ങള്‍ ചെയ്തുവന്നു.

വിഘ്‌നേഷ് ശിവന്റെ സൂര്യ-കീര്‍ത്തി ചിത്രമായ ‘താനാ സേര്‍ന്ത കൂട്ട’ത്തില്‍ വളരെ ശക്തമായ കഥാപാത്രവുമായി സെന്തില്‍ മങ്ങിയെത്തുന്നു. സൂര്യയുമായി ധാരാളം കോമ്പിനേഷന്‍ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ട്.

shortlink

Related Articles

Post Your Comments


Back to top button