GeneralNEWS

ഗ്ലാമര്‍ നടി മന്ത്രിയായി; പരിഹാസവുമായി ജനങ്ങള്‍

ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കുന്ന നടി മന്ത്രി ആയതിന്റെ പ്രതിഷേധത്തിലാണ് ഉക്രൈനിലെ ജനങ്ങള്‍. പ്രശസ്ത ഗ്ലാമര്‍ മോഡല്‍ അനസ്താസ്യ ദയേവയെയാണ് ആഭ്യന്തര സുരക്ഷയുടെ ചുമതലയുള്ള സഹമന്ത്രിയാക്കിയത്. ഗ്ലാമര്‍ വേഷങ്ങളിലൂടെ അറിയപ്പെടുന്ന നടിയെ മന്ത്രിയാക്കിയതിന് സോഷ്യല്‍മീഡിയില്‍ വന്‍ പ്രതിഷേധമാണ് പരിഹാസരൂപേണ ഉയരുന്നത്. താരത്തിന്റെ രൂപഭംഗി നോക്കിയാണ് മന്ത്രിയാക്കിയത് അല്ലാതെ പ്രവര്‍ത്തിപരിചയം മാനദണ്ഡമാക്കിയിട്ടില്ലെന്നുമാണ് ഒരുകൂട്ടരുടെ ഹരിഹാസം. ഇത്തരം നിലവാരം താണ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കാറില്ലായെന്നും എല്ലാ യോഗ്യതയും ഉള്ളത്കൊണ്ടാണ് മന്ത്രി ആയതെന്നുമാണ് അനസ്താസ്യയുടെ വാദം.

shortlink

Post Your Comments


Back to top button