മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി കമ്പനി ജി സി സി രാജ്യങ്ങളിലെ മലയാള ചിത്രങ്ങളുടെ വിതരണാവകാശം എടുക്കുന്നു. ഇതുവരെ ഒരു ഇറാനിയൻ കമ്പനിമാത്രമേ ജി സി സി രാജ്യങ്ങളിൽ മലയാള സിനിമ വിതരണം ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ ബി സിനിമാസ് എന്ന ഒരു കമ്പനികൂടി ഈ മേഖലയിലേക്ക് വരുന്നത് ഈ വ്യവസായ മേഖലയുടെ വളർച്ചക്ക് വളരെയധികം ഗുണം ചെയ്യും.
ബി സിനിമാസ് എന്നപേരിലുള്ള പുതിയ കമ്പനിയുടെ ആദ്യചിത്രം ഡിസംബര്‍ ഒന്നിന് തിയേറ്ററുകലെത്തും. വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച് ഗണേഷ് രാജ് സംവിധാനംചെയ്ത ആനന്ദമാണ് ബി സിനിമാസ് എത്തിക്കുന്ന ആദ്യസിനിമ. ശൈഖ് മാജിദ് ബിന്‍ മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ നബീല്‍ അബ്ദുള്‍ ഖാദറാണ് ബി സിനിമാസിന്റെ സാരഥ്യം വഹിക്കുന്നത്. ശൈഖ് മാജിദിന്റെ പിന്തുണയും മാര്‍ഗനിര്‍ദേശവുമാണ് പുതിയകമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമെന്ന് നബീല്‍ അബ്ദുള്‍ ഖാദര്‍ അറിയിച്ചു. ഇന്ത്യയില്‍ പ്രദര്‍ശനം നടത്തുന്ന ദിവസം തന്നെ ഗള്‍ഫ് നാടുകളിലും സിനിമകള്‍ എത്തിക്കാനാണ് ലക്ഷ്യം. തമിഴ്, ഹിന്ദി സിനിമകളും ഉടന്‍ ബി സിനിമാസ് എത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Post Your Comments