ഓണത്തിനെത്തിയ ‘ഒപ്പ’വും അതിനു ശേഷമെത്തിയ ‘പുലിമുരുക’നും ഇപ്പോഴും പ്രദര്‍ശനശാലകള്‍ വിട്ടിട്ടില്ല. അന്‍പതാം ദിനം കഴിഞ്ഞിട്ടും ‘പുലിമുരുകന്‍’ ഇപ്പോഴും ജനത്തിരക്കോടെ മുന്നേറുകയാണ്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ്‌ഓഫീസ് വിജയം നേടിക്കൊണ്ടാണ് പുലിമുര്കന്റെ ജൈത്രയാത്ര. മോഹന്‍ലാലിന്‍റെ തന്നെ ജീത്തുജോസഫ് ചിത്രമായ ദൃശ്യത്തെ മറികടന്നുകൊണ്ട് ഒപ്പം എന്ന പ്രിയദര്‍ശന്‍ ചിത്രം ബോക്സ്‌ഓഫീസില്‍ വന്‍ചലനം സൃഷ്ടിച്ചു കഴിഞ്ഞു. മൂന്ന് മാസത്തിനിടെ രണ്ട് വലിയ ഹിറ്റുകള്‍ മലയാളസിനിമയ്ക്ക് നല്‍കികൊണ്ട് മോഹന്‍ലാല്‍ എന്ന നടന്‍ തന്റെ സൂപ്പര്‍താര ഇരിപ്പിടം കൂടുതല്‍ ഭദ്രമാക്കുകയാണ്.
ജിബു ജേക്കബിന്റെ സംവിധാനത്തില്‍ ക്രിസ്മസ് റിലീസായി എത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’. ഒപ്പത്തിന്റെയും, പുലിമുരുകന്റെയും ചരിത്ര വിജയത്തിന് ശേഷമെത്തുന്ന ഈമോഹന്‍ലാല്‍ ചിത്രത്തെ വരവേല്‍ക്കാന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം തയ്യാറെടുത്തു കഴിഞ്ഞു. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രം കുടുംബചിത്രമെന്ന നിലയിലാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതെങ്കില്‍ ഇന്നത്തെ ഒരു സാഹചര്യത്തില്‍ മുന്തിരിക്കും അന്‍പതുകോടിക്ക് മുകളില്‍ കളക്റ്റ് ചെയ്യാന്‍ നിഷ്പ്രയാസം സാധിച്ചേക്കാം. അങ്ങനെ വന്നാല്‍ ഒരു നടന്റെ സിനിമ കരിയറിലെ അപൂര്‍വ്വ നേട്ടമാകുമത്. ക്രിസ്മസ് സീസണില്‍ കൂടുതല്‍ കളക്ഷന്‍ നേടാന്‍ കഴിയുന്നത് കുടുംബചിത്രങ്ങള്‍ക്ക് തന്നെയാകും. ദുല്‍ഖര്‍ സല്‍മാന്‍-സത്യന്‍ അന്തികാട് ചിത്രം ഒരു പരിധിവരെ മുന്തിരിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും മോഹന്‍ലാല്‍ എന്ന താരത്തിന്റെ സാമിപ്യം കൂടുതല്‍ പ്രേക്ഷകരെ മുന്തിരിയിലേക്ക് അടുപ്പിച്ചേക്കാം. ജിബു ജേക്കബ് എന്ന സംവിധായകന്‍ ‘വെള്ളിമൂങ്ങ’ എന്ന തന്റെ പ്രഥമചിത്രംകൊണ്ട് തന്നെ പ്രേക്ഷകരില്‍ സ്വീകാര്യതനേടിയെടുത്ത സംവിധായകനാണ്. ബിജുമേനോനെ കേന്ദ്രകഥാപാത്രമാക്കി വെള്ളിത്തിരയില്‍ അവതരിപ്പിച്ച വെള്ളിമൂങ്ങ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതിനു ശേഷമെത്തുന്ന ജിബുജേക്കബ് ചിത്രം എന്ന നിലയിലും മുന്തിരിയെ മലയാള സിനിമാ പ്രേക്ഷകര്‍ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. വീക്കന്‍ഡ് ബ്ലോക്ക്‌ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്.എം.സിന്ധുരാജാണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി എത്തുന്നത് മീനയാണ്.
Post Your Comments