CinemaGeneralNEWS

‘എന്റെ ഏറ്റവും വലിയ സുഹൃത്തും വഴികാട്ടിയും അവനാണ്’; ബാല പറയുന്നു

സൗഹൃദങ്ങള്‍ എന്നും എനിക്ക് വിലപ്പെട്ടതാണ്‌. പക്ഷേ എനിക്കൊരു പ്രശ്നമുണ്ട് നടന്‍ ബാല വ്യക്തമാക്കുന്നു. എല്ലാവരെയും കണ്ണുമടച്ച് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരാളെ സുഹൃത്താക്കുന്നതില്‍ ഒരു ഡിമാന്റുംവെയ്ക്കാറില്ല പാവപ്പെട്ടവെനെന്നോ പണക്കാരെന്നോ നോക്കാറില്ല. നല്ല മനുഷ്യര്‍ ആണോ എന്ന് മാത്രമേ നോക്കാറുള്ളൂ. 90% ആളുകളും അങ്ങനെതന്നെയാണ്. പ്രമുഖ സിനിമവാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബാല പറയുന്നു.

എന്റെ ഏറ്റവും വലിയ സുഹൃത്ത് പൃഥ്വിരാജാണ്. അവന്‍ തന്നെയാണ് എന്റെ വഴികാട്ടിയും. എന്റെ കരിയറും വ്യക്തിപരമായ പ്രശ്നങ്ങളുമെല്ലാം അവനറിയാം. എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും അവന്‍ കൂടെ നിന്നിട്ടുണ്ട്. വ്യക്തിജീവിതത്തില്‍ ഒരു പ്രശ്നം വന്നപ്പോള്‍ എന്റെ കുടുംബത്തിലുള്ള എല്ലാവരും കൂടെ നിന്നിട്ടുണ്ട്. സ്വകാര്യ ജീവിതത്തിലായാലും കരിയറിലായാലും അമ്മ തന്നെയാണ് തനിക്ക് എല്ലാമെന്നും ബാല അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button