മുംബൈ: ഇന്ത്യയുടെ ബിഗ് ബി യുടെ പിങ്കിന് ഐക്യരാഷ്ട്രസഭയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് പ്രത്യേക പ്രദര്‍ശനത്തിന് ക്ഷണം. അനിരുദ്ധ റോയി ചൗധരി സംവിധാനം ചെയ്ത പിങ്ക് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പ്രമേയമായിട്ടുള്ള ചിത്രമാണ്. അതിനാലാണ് പ്രത്യേക സ്ക്രീനിംഗിനായി ഐക്യരാഷ്ട്രസഭ ചിത്രത്തെ ക്ഷണിച്ചിരിക്കുന്നത്. ചിത്രത്തില്‍ 73കാരനായ അഭിഭാഷകന്റെ റോളില്‍ ആണ് ബച്ചന് ചിത്രത്തില്‍ എത്തുന്നത്. ഐക്യരാഷ്ട്രസഭയിലേക്ക് പിങ്കിനുള്ള ക്ഷണത്തെക്കുറിച്ച് തന്റെ ട്വിറ്റര്‍ വഴി അറിയിച്ചതും ബച്ചനാണ്.
ഐക്യരാഷ്ട്രസഭയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറലാണ് ക്ഷണം അറിയിച്ചിരിക്കുന്നതെന്ന് അമിതാഭ് ബച്ചന് അറിയിച്ചു. രശ്മി ശര്‍മ്മയും ഷൂജിത് സിര്‍കാറും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന പിങ്കില്‍ താപ്സിയും കീര്‍ത്തി കുല്ഹാരിയും ആന്‍ഡ്രിയ താരിയാംഗും ബച്ചനൊപ്പം മുഖ്യ വേഷത്തില്‍ എത്തുന്നു. സെപ്തംബര്‍ 16നാണ് ചിത്രം റിലീസ് ചെയ്തത്.
Post Your Comments