GeneralNEWS

അഭിമുഖത്തിലെ കാര്യങ്ങള്‍ മറ്റൊരു തരത്തില്‍ പ്രസിദ്ധപ്പെടുത്തി; ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ ബാല

നടന്‍ ബാല കന്യക ദ്വൈവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലെ കാര്യങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമം വളച്ചൊടിച്ചതിനെതിരെ നടന്‍ ബാല രംഗത്ത്.
എനിക്ക് ഒരാളെ സുഹൃത്താക്കാന്‍ ഒരു ഡിമാന്റും വേണ്ട. പാവപ്പെട്ടവനായാലും, പണക്കാരനായാലും നല്ല മനുഷ്യനായാല്‍ മതിയെന്നും 90%ആളുകളും അങ്ങനെയുള്ളവരാണെന്നുമൊക്കെ ബാല അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ സ്വന്തം സുഹൃത്തുക്കളെപോലും വിശ്വസിക്കാനാകില്ലായെന്നും, ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കള്‍ കുറവാണെന്നുമോക്കെയുള്ള തരത്തിലായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രചരണമെന്നും ബാല കുറ്റപ്പെടുത്തി.

ഇങ്ങനെ കാര്യങ്ങള്‍ വളച്ചൊടിച്ച് പ്രസിദ്ധപ്പെടുത്തുന്നവര്‍ എന്നോട് മാപ്പ് പറയേണ്ട.
പക്ഷേ ദൈവത്തോട് നിങ്ങള്‍ മാപ്പ് പറഞ്ഞേ മതിയാകൂ. ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ ബാല രോഷത്തോടെ പ്രതികരിക്കുന്നു. കന്യകയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞതും അവര്‍ പ്രസിദ്ധീകരിച്ചതും അതിനെ മാനിക്കുന്ന വാക്കുകളാണെന്നും ബാല കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button