തലസ്ഥാനത്തിന്റെ പ്രിയ നടൻ സുധീർ കരമനക്ക് ഇന്ന് യൂണിവേഴ്സിറ്റികോളജ് അലുമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ ആദരം. ചുരുങ്ങിയ കാലം കൊണ്ട് നൂറു സിനിമ തികച്ചതിനുള്ള അംഗീകാരമായാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. യൂണിവേഴ്സിറ്റി കോളജിൽ ഇന്നു രാവിലെ പത്തരക്ക് നടക്കുന്ന ചടങ്ങ് മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. അടൂര്‍ ഗോപാലകൃഷ്ണന് ചടങ്ങില്‍ മുഖ്യാതിഥിയാവും. ലെനിൻരാജേന്ദ്രൻ, മേജർ രവി, അജു വർഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും. വാസ്തവം എന്ന ചിത്രത്തിലൂടെയാണ് സുധീര്‍ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്. നടന് കരമന ജനാര്ദ്ധനന് നായരുടെ മകനാണ് സുധീര്‍.
Post Your Comments