തനിക്കു കിട്ടിയ നിധിയാണ് സാമന്ത എന്ന് പ്രതിശ്രുത വരനും നടനുമായ നാഗചൈതന്യ. ഇരുവരുടെയും വിവാഹം അടുത്ത വര്‍ഷം നടക്കാനിരിക്കെയാണ് നാഗചൈതന്യയുടെ പ്രതികരണം. തെലുങ്കില്‍ ‘മായാ സേഷവേ’യില്‍ ജോഡികളായി അഭിനയിച്ചത് മുതല്‍ തനിക്ക് സാമന്തയെ ഇഷ്ടമായിരുന്നെന്നും നടന് വെളിപ്പെടുത്തി. കുടുംബജീവിതത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ സാമന്ത ഒഴികെ മറ്റൊരു പെണ്ണും തന്റെ സങ്കല്പത്തില് എത്തിയില്ല എന്നും താരം പറഞ്ഞു.
“സാമന്തയെ എനിക്ക് ലഭിച്ചത് മഹാഭാഗ്യമായി ഞാന്‍ കരുതുന്നു. എനിക്ക് എപ്പോഴും മൂക്കിന് തുമ്പത്താണ് ദേഷ്യം. അത് നിയന്ത്രിച്ച് സമാധാന പ്രിയനായി മാറ്റിയത് സാമന്തയാണ്. അവളുടെ ലാളിത്യവും എനിക്കിഷ്ടപ്പെട്ടു. സത്യസന്ധതയുള്ള പെണ്ണാണ് സാമന്ത.” നാഗചൈതന്യ പറഞ്ഞു.
വളരെയേറെ ക്ലേശങ്ങള്‍ സഹിച്ച് ഈ നിലയില്‍ എത്തിയതാണ് സാമന്ത. എനിക്ക് സ്വാധീനമുണ്ടായിരുന്നതുകൊണ്ടാണ് ഈ ഫീല്‍ഡില്‍ മുന്നേറാന്‍ കഴിഞ്ഞത്. പക്ഷേ സാമന്തയ്ക്ക് ആരുംതന്നെ സഹായത്തിനില്ലായിരുന്നു. സ്വന്തം പരിശ്രമത്താലാണ് അവര്‍ ഇതുവരെ എത്തിച്ചേര്‍ന്നതും. അതുകൊണ്ട് വിവാഹത്തിനു ശേഷം ഇഷ്ടമാണെങ്കില്‍ സാമന്തയ്ക്ക് അഭിനയിക്കാം. ഞാന്‍ അതിന് തടസമാകില്ല എന്നും നാഗചൈതന്യ പറഞ്ഞു. താരജോടികളുടെ വിവാഹം വളരെ ആഡംബരപൂര്ണ്ണമായിരിക്കുമെന്നും താരം അറിയിച്ചു.
Post Your Comments