GeneralNEWS

വിവാഹശേഷം അഭിനയിക്കാതിരുന്നതിനെക്കുറിച്ച് ലിസ്സി പറയുന്നു

വിവാഹശേഷം അഭിനയിക്കാതിരുന്നത് നഷ്ടബോധമായോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് മലയാളത്തിന്റെ പ്രിയനടി ലിസ്സി. വിവാഹശേഷം അഭിനയിക്കണ്ട എന്ന തീരുമാനമെടുത്തത് സ്വന്തം ഇഷ്ടപ്രകാരമാണ്. വിവാഹശേഷം അഭിനയിച്ചാല്‍ അത്കുടുംബ ജീവിതത്തെ ബാധിക്കുമെന്ന്തോന്നി. അതുകൊണ്ടാണ് അഭിനയം ഉപേക്ഷിച്ചത്. തുടര്‍ന്ന്‍ ഞങ്ങളുടെ ബിസിനസ് കാര്യങ്ങള്‍ നോക്കി .രണ്ടു മക്കളെ പ്രസവിച്ചു അവരെ വളര്‍ത്തി അത്കൊകൊണ്ട് വിവാഹശേഷം സിനിമയില്‍ വരാന്‍ കഴിഞ്ഞില്ല എന്നതോര്‍ത്ത് ഒരിക്കലും കുറ്റബോധം ഉണ്ടായിട്ടില്ല ലിസ്സി വ്യക്തമാക്കുന്നു. വിവാഹബന്ധം പിരിഞ്ഞത്കൊണ്ട് ഈഅഭിപ്രായത്തില്‍ മാറ്റമില്ല. എനിക്ക് എന്റെ കുടുംബം അത്രയക്ക് വലുതാണ്. എന്റെ സന്തോഷം എന്റെ ഭര്‍ത്താവും മക്കളുമായിരുന്നു. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ലിസ്സി വെളിപ്പെടുത്തുന്നു.

shortlink

Post Your Comments


Back to top button