CinemaHollywoodNEWS

വിവാദ വെളിപ്പെടുത്തല്‍ ;നടി സോഷ്യല്‍ മീഡിയയില്‍നിന്ന് വിടപറഞ്ഞു

ന്യൂയോര്‍ക്ക്: വിവാദ വെളിപ്പെടുത്തലിനു ശേഷം നടി സോഷ്യല്‍ മീഡിയ വിട്ടു. 22 വയസ്സിനു മുമ്പ് താന്‍ രണ്ട് തവണ ബലാല്‍സംഗം ചെയ്യപ്പെട്ടെന്ന് വെളിപ്പെടുത്തിയ നടി സോഷ്യല്‍ മീഡിയയിലെ അക്കൌണ്ടുകള്‍ ഒഴിവാക്കി. വെസ്റ്റ് വേള്‍ഡ് ടിവി സീരീസിലൂടെ പ്രശസ്തയായ നടി ഇവാന്‍ റേച്ചല്‍ വുഡ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് വലിയ വാര്‍ത്തയായിരുന്നു. അതിനു പിന്നാലെ ഈ സംഭവങ്ങള്‍ തന്നെ ഇപ്പോഴും ബാധിക്കുന്നതായും തല്‍ക്കാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍നിന്നും വിട പറയുന്നതായുമറിയിച്ചു കൊണ്ട് അവരുടെ ഒരു ട്വീറ്റ് കൂടി വന്നു.

രണ്ട് ബലാല്‍സംഗങ്ങള്‍ മൂലം തനിക്കുണ്ടായ മാനസികാഘാതത്തിന്റെ ഫലമായി 22-മത്തെ വയസ്സില്‍ ആത്മഹത്യാ ശ്രമം നടത്തിയതായി നടി വെളിപ്പെടുത്തിയിരുന്നു. ഇനി ജീവിതത്തില്‍ നിശ്ശബ്ദയായി തുടരാന്‍ കഴിയാത്തതിനാലാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഇവാന്‍ റേച്ചല്‍ വുഡ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തില്‍ പറയുന്നു.

ഈ വിഷയം വാര്‍ത്തയായത്തോടെ നടി പ്രശസ്തിക്കു വേണ്ടിയാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയതെന്നു ചിലര്‍ പ്രതികരിച്ചു. ഇതിനു പിന്നാലെയാണ് നടി സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഒഴിവാക്കിയത്.

വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ സംഭവങ്ങള്‍ തന്റെ ജീവിതത്തില്‍ നടന്നതെന്ന് ഇവാന്‍ പറയുന്നു. പങ്കാളി തന്നെയാണ് ആദ്യം ബലാല്‍സംഗം ചെയ്തതെന്നും പങ്കാളിയുടെ ഭാഗത്തുനിന്നും അനുമതിയില്ലാതെ നടത്തുന്ന ലൈംഗികാതിക്രമം ബലാല്‍സംഗമാണോ എന്ന സംശയം കുറേ കഴിഞ്ഞാണ് തീര്‍ന്നതെന്നും അവര്‍ പറയുന്നു. ഒരു ബാര്‍ ഉടമയാണ് രണ്ടാമത് ബലാല്‍സംഗം ചെയ്തത്. ആകെ ഭയപ്പെട്ടിരുന്ന തനിക്ക് വേണ്ട വണ്ണം അതിനെ ചെറുത്തു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതെല്ലാം ചേര്‍ന്നുള്ള മാനസിക അസ്വസ്ഥകളാണ് തന്നെ ആത്മഹത്യാ ശ്രമത്തില്‍ എത്തിച്ചതെന്നും ഇവാന്‍ എഴുതിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button