ബോളിവുഡ് സുന്ദരി ശില്പ ഷെട്ടിക്ക് പറ്റിയ അബദ്ധം നടിയെ പരിഹാസം കൊണ്ട് മൂടിയിരിക്കുകയാണ്. ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ ഇംഗ്ലീഷ് നോവലിസ്റ്റ് ജോര്‍ജ് ഓര്‍വലിന്റെ ‘ആനിമല്‍ഫാം’ എന്ന പുസ്തകത്തെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ശില്പയെ വെട്ടിലാക്കിയത്. സ്റ്റാലിനെകുറിച്ച് എഴുതിയ പുസ്തകം പേര് സൂചിപ്പിക്കുന്നത് പോലെ മൃഗങ്ങളുമായി ബന്ധപ്പെട്ടതാണെന്ന വിചാരത്തിലാണ് നടി മണ്ടത്തരം പറഞ്ഞത്.
കുട്ടികളില്‍ മൃഗസ്നേഹം വളര്‍ത്താന്‍ ‘ആനിമല്‍ഫാം ഉപകാരപ്പെടുമെന്ന ശില്പയുടെ പരാമര്‍ശം വിവാദമായിരുന്നു. ‘ആനിമല്‍ ഫാമിനെക്കുറിച്ച് ശില്പ നടത്തിയ തെറ്റായ അഭിപ്രായപ്രകടനം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ ട്വിറ്ററില്‍ ശില്പയ്ക്ക് പരിഹാസ രൂപേണയുള്ള കമന്റുകളുടെ ബഹളം ആയി. ഇതിനു പുറകെ, അറിയില്ലെങ്കില്‍ വായ് തുറക്കരുതെന്ന് പറഞ്ഞ് ട്രോളന്മാരുമെത്തി. സംഭവം വിവാദമായതോടെ ശില്പ വിശദീകരണവുമായി രംഗത്തെത്തി. ഞാന്‍ ആനിമല്‍ ഫാം വായിച്ചിട്ടില്ല. ഒരു തെറ്റിദ്ധാരണയുടെ പുറത്ത് പറഞ്ഞു പോയതാണെന്ന് ശില്പ തൊഴുകൈകളോടെ ട്വിറ്ററില്‍ കുറിച്ചു.
Post Your Comments