CinemaGeneralNEWS

‘മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം’; മുന്തിരി മധുരവുമായി ലാലേട്ടന്‍ വരുന്നു നിങ്ങള്‍ക്കരിലേക്ക്

ക്രിസ്മസ്സ് റിലീസായി ഒരുങ്ങുന്ന ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന മോഹന്‍ലാല്‍ ജിബു ജേക്കബ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്കായി വേറിട്ടൊരു മത്സരം സംഘടിപ്പിക്കുകയാണ്. ‘മൈ ലവ്’ എന്ന പേരില്‍ ഒരുക്കുന്ന മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക്‌ മോഹന്‍ലാലിനൊപ്പം ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാം. ലാലേട്ടന്റെ കയ്യില്‍നിന്ന് സമ്മാനവും നേടാം.

‘മൈ ലവ്’ എന്ന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ചെയ്യേണ്ടത് ഇത്രമാത്രം
നിങ്ങള്‍ നിങ്ങളുടെ ഭാര്യയ്ക്കൊപ്പം ഒരു വീഡിയോ എടുക്കുക. നിങ്ങൾക്ക് അവരോടുള്ള സ്നേഹത്തെക്കുറിച്ച് വീഡിയോയില്‍ പങ്കുവെയ്ക്കുക.’മൈ ലൈഫ് ഈസ് മൈ വൈഫ്’ എന്ന ടാഗ് ലൈനോടെ വേണം വീഡിയോ അവസാനിപ്പിക്കാൻ. വീഡിയോയുടെ ദൈര്‍ഘ്യം മുപ്പതു സെക്കൻഡില്‍ കൂടാന്‍പാടില്ല. തിരഞ്ഞെടുക്കപ്പെടുന്ന മൂന്നുപേര്‍ക്ക് ലാലേട്ടനൊപ്പം ഓഡിയോ ലോഞ്ചിന്റെ വേദിപങ്കിടാം.സമ്മാനങ്ങളും നേടാം.

shortlink

Related Articles

Post Your Comments


Back to top button