ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന നാലാമത് അജ്യാല്‍ യൂത്ത് ഫിലിംഫെസ്റ്റിവല്‍ ഇന്നു മുതല്‍ ഡിസംബര്‍ അഞ്ചു വരെ നടക്കുന്നു. പ്രധാനമായും കത്താറയിലെ 12 തിയറ്റര്‍ എ, തിയറ്റര്‍ ബി, കത്താറയിലെ ഓപ്പണ്‍ഹൗസ്,ഡ്രാമ തിയറ്റര്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.
33 രാജ്യങ്ങളില്‍ നിന്നായി 70 സിനിമകളാണ് പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഓട്ടോബെല്‍ സംവിധാനം ചെയ്ത ‘ഈഗിള്‍ ഹന്‍റെഴ്സ്’ആണ് ആദ്യ പ്രദര്‍ശനം. ഒട്ടേറെ സവിശേഷതകളുമായാണ് ഈ വര്‍ഷത്തെ ചലച്ചിത്ര മേള കാണികളെ സ്വാഗതം ചെയ്യുന്നതെന്നാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്. ഏത് തലമുറകള്‍ക്കും ആസ്വാദിക്കാവുന്ന സിനിമകളാണ് പാക്കേജിലുള്ളത്. ‘അജ്യാല്‍’ എന്ന തലവാചകം തന്നെ അറബിയില്‍ ‘തലമുറകള്‍’ എന്ന പദത്തെയാണ് സൂചിപ്പിക്കുന്നത്. മികച്ച ഫീച്ചര്‍ സിനിമക്കൊപ്പം ഹ്രസ്വചിത്രങ്ങള്‍ക്കും മേളയില്‍ പ്രദര്‍ശനവും അവാര്‍ഡും നല്‍കുന്നുണ്ട്.
പ്രമുഖ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെ പിന്തുണ
ഫിലിം ഫെസ്റ്റിവലിന് പ്രഖ്യാപിച്ചിട്ടുണ്ട്. ഫിലിം ഫെസ്റ്റിവലിന്‍െറ സാംസ്കാരിക പങ്കാളി കതാറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനും സഹകാരികളായി ഓക്സി ഖത്തറും ആണ്. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒയുമായ ഫത്മ അല്‍ റിമൈഹി ആണ് ഫെസ്റ്റിന്‍െറ ഡയറക്ടര്‍. ഹെര്‍നന്‍ സിന്‍ സംവിധാനം ചെയ്ത ‘ബോണ്‍ ഇന്‍ സിറിയ’, മെഗ് റ്യാന്‍െറ ‘ഇതാക’, ബാബക് അന്‍വരി യുടെ ‘അണ്ടര്‍ ദ ഷാഡോസ്’ തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേള ഡിസംബര്‍ അഞ്ചിന് സമാപിക്കും.
Post Your Comments