ന്യൂഡൽഹി: സിനിമ തുടങ്ങുന്നതിന് മുമ്പ് രാജ്യത്തെ എല്ലാ തിയേറ്ററുകളിലും ദേശീയ ഗാനം കേൾപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവായി. ദേശീയ ഗാനത്തോടൊപ്പം സ്ക്രീനിൽ ദേശീയ പതാക കാണിക്കമെന്നും വിധിയില്‍ പറയുന്നു. തിയേറ്ററിലുള്ളവർ ദേശീയഗാനത്തെ ആദരിക്കണമെന്നും വിധിയിലുണ്ട്.
എന്നാൽ, ദേശീയ ഗാനത്തെ വാണിജ്യവത്കരിക്കുകയോ അനാവശ്യതരത്തിലുള്ള ചിത്രീകരണങ്ങളോ എഴുത്തോ അതില്‍ പാടില്ലെന്നും കോടതി പറയുന്നു. ദേശീയ ഗാനം നാടകവത്കരിക്കരുതെന്നും കോടതി ഉത്തരവിട്ടു. വിധി എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കൈമാറുമെന്നും പ്രിന്‍റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
Leave a Comment