GeneralNEWS

ചാനല്‍പ്രോഗ്രാം വിവാദത്തിലേക്ക്; ‘ഷര്‍ട്ടില്‍ കുത്തിപിടിച്ച് വിരട്ടുന്നതാണോ ഇവരുടെ കൗണ്‍സിലിംഗ്?’ ഖുശ്ബുവിനെതിരെ പ്രതിഷേധവുമായി മുന്‍കാല നടി രഞ്ജിനി

കുടുംബപ്രശ്നങ്ങള്‍ പരസ്യപ്പെടുത്തുന്ന ടിവി റിയാലിറ്റിഷോകള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍കാല നടി രഞ്ജിനി. സണ്‍ ടിവിയില്‍ ഖുശ്ബു അവതാരകയായി എത്തുന്ന നിജങ്കള്‍ എന്ന പരിപാടിയെ വിമര്‍ശിച്ചുകൊണ്ടാണ് രഞ്ജിനിയുടെ പ്രതിഷേധം. കൗണ്‍സിലിംഗിന് എത്തിയ ആളുടെ ഷര്‍ട്ടില്‍ കുത്തിപിടിച്ചിട്ടാണോ കൗണ്‍സിലിംഗ് നടത്തേണ്ടത്? ഇങ്ങനെ പെരുമാരുന്നവര്‍ക്ക് ഈപ്രോഗ്രാം അവതരിപ്പിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളത്. രഞ്ജിനി ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു.

‘നിജങ്കള്‍’ എന്ന പരിപാടിയില്‍ പങ്കെടുത്തയാളുടെ ഷര്‍ട്ടില്‍ ഖുശ്ബു കുത്തിപിടിക്കുന്ന വീഡിയോ ക്ലിപ്പ് ഫേസ്ബുക്കിലൂടെ പങ്കിട്ടുകൊണ്ടാണ് രഞ്ജിനി തന്റെ പ്രതിഷേധം അറിയിക്കുന്നത്.

രഞ്ജിനിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

” കൗണ്‍സിലിംഗ് എന്ന വ്യാജേന ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ ലജ്ജാകരമാണ്. ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത് സണ്‍ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന നിജങ്കള്‍ എന്ന പരിപാടിയില്‍ നിന്നുള്ള ക്ലിപുകള്‍ ആണ്. അവതാരകയായ നടി ഖുശ്ബു പരിപാടിയില്‍ പങ്കെടുത്തയാളുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അമര്‍ഷത്തോടെ സംസാരിക്കുകയാണ് . ഇതാണോ കൗണ്‍സിലിംഗ്? ഇത് ഭീഷണിയും ആക്രമണവും ലിംഗവിവേചനവും അധിക്ഷേപവും അവഹേളനവും ചൂഷണവുമൊക്കെയാണ്. ആളുകള്‍ ദയവായി ഇത്തരം പരിപാടികളില്‍ വീണുപോകരുത്. നിങ്ങളുടെ കുടുംബത്തെ എല്ലാവര്‍ക്കും മുന്നില്‍ തരംതാഴ്ത്താനും പരിഹസിക്കാനുമാണ് ഇത്തരം പ്രോഗ്രാമുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇവയൊന്നും നിങ്ങളെ സഹായിക്കുന്നതല്ല. ഇതിലൂടെ ചാനലുകളാണ് പണമുണ്ടാക്കുന്നത്. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന പാവപ്പെട്ടവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ യോഗ്യതയുള്ളവരല്ല ഈ പരിപാടികള്‍ അവതരിപ്പിക്കുന്ന ചില നടികള്‍. ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ കൗണ്‍സിലിംഗ് സംഘടനകളെയും സന്നദ്ധ സംഘടനകളെയും സമീപിക്കുകയാണ് വേണ്ടത്. അവിടെ കൗണ്‍സിലിംഗ് സൗജന്യമാണ്. കോടതിയില്‍ പോകും മുമ്പ് ഇത്തരം സംവിധാനങ്ങളിലേക്കാണ് പോകേണ്ടത് അല്ലാതെ ചാനല്‍ പരിപാടികളിലേക്ക് അല്ല. കേസില്‍പ്പെട്ട് കോടതിയിലെത്തും മുമ്പ് ഈ പ്രശ്‌നത്തില്‍ ഖുശ്ബു ഈ മനുഷ്യനോട് ക്ഷമ ചോദിക്കുമെന്നാണ് എന്റെ പ്രതീക്ഷ.”

shortlink

Related Articles

Post Your Comments


Back to top button