പ്രിയദര്‍ശന്‍ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും തിയറ്ററില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുക പതിവാണ്. ഒപ്പത്തിലും അത്തരം ഒട്ടേറെ രംഗങ്ങളുണ്ട്. പത്രവായനയില്‍ നിന്നാണ് താന്‍ സിനിമയ്ക്കു വേണ്ട വിവരങ്ങള്‍ ശേഖരിക്കുന്നത് . ലോകത്ത് എവിടെയാണെങ്കിലും ഒട്ടുമിക്ക മലയാള പത്രങ്ങളുടെയും ഓണ്‍ലൈന്‍ എഡിഷന്‍ വായിക്കും. സ്വന്തം അനുഭവങ്ങളും സിനിമയ്ക്ക് വിഷയമാവാറുണ്ട് .
ഒപ്പത്തില്‍ മാമുക്കോയ അവതരിപ്പിച്ച കഥാപാത്രത്തെ പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ടിരുന്നു. ആരുടെ പേരു കേട്ടാലും അത് മുസ്ലീം പേരുകളായി ഉച്ഛരിക്കുന്നതായിരുന്നു ആ കഥാപാത്രത്തിന്റെ പ്രത്യേകത. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ മാമുക്കോയ അവതരിപ്പിച്ച ഒട്ടേറെ സീനുകള്‍ ചിത്രത്തില്‍ നിന്ന് വെട്ടി മാറ്റേണ്ടി വന്നിട്ടുണ്ട് . മാമുക്കോയ പത്രം വായിച്ച് നമ്മുടെ പഴയ മുഖ്യമന്തി ഉമ്മര്‍ കുട്ടിയെ നശിപ്പിച്ചതെല്ലാം ആ സൈനബ ആണെന്നു പറയുന്ന ഒരു രംഗം ഒപ്പത്തില്‍ ഉണ്ടായിരുന്നു. ഇത് കേട്ട് സഹികെട്ട് മോഹന്‍ലാല്‍ പത്രം വാങ്ങി വലിച്ചു കീറുന്ന രംഗമാണ് വെട്ടിമാറ്റിയതെന്നു പ്രിയന്‍ പറയുന്നു.
Post Your Comments