GeneralNEWS

അഭിനേതാക്കള്‍ കലയെ വിലയിരുത്തിയാല്‍ മതി, കുടുംബ പ്രശ്നങ്ങളില്‍ തലയിടണ്ട; നടി ശ്രീപ്രിയ

ദമ്പതികളുടെ കുടുംബ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ടിവി ഷോകളില്‍ നിന്ന് നടികള്‍ പിന്മാറണമെന്ന് നടി ശ്രീ പ്രിയ.  കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു ഇവിടെ കുടുംബകോടതിയും നിയമങ്ങളും ഉണ്ട്.  ഇത്തരം ടിവി ഷോകള്‍ അസഹനീയമാണെന്നും അവ നിര്‍ത്തണമെന്നും നടി ട്വിറ്ററില്‍ കുറിച്ചു.  അഭിനേതാക്കള്‍ കലയെ വിലയിരുത്തിയാല്‍ മതി, കുടുംബ പ്രശ്നങ്ങളില്‍ ജട്ജിയാകണ്ടയെന്നും അവര്‍ കൂട്ടിച്ചേര്ത്തു.

ഉര്‍വശി, റോജ, ലക്ഷ്മി രാമകൃഷ്ണന്‍, ഖുശ്ബു എന്നിവരാണ്‌ വിവിധ ഭാഷകളിലായി ഇത്തരം ഷോകള്‍ അവതരിപ്പിക്കുന്നത്.  എന്നാല്‍, താന്‍ ഷോ ചെയ്യുന്നതില്‍ തെറ്റില്ലെന്നും നിരവധി കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും നടി ഖുശ്ബു പ്രതികരിച്ചു.  ഖുശ്ബുവിന്റെ അഭിപ്രായത്തോട് യോജിക്കുന്ന നിലപാടാണ്‌ നടി
ലക്ഷ്മി രാമകൃഷ്ണനും എടുത്തിട്ടുള്ളത്.

പ്രസ്തുത പരിപാടികളുടെ അവതരണവുമായി ബന്ധപ്പെട്ട് ലക്ഷ്മി രാമകൃഷ്ണനും ഉര്‍വശിക്കുമെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നത് വിവാദമായിരുന്നു. ഉര്‍വശിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button