നീണ്ട ഇടവേളക്ക് ശേഷം നടി തബു അഭിനയ ജീവിതത്തിലേക്ക് മടങ്ങി വരുന്നു. തപ്സം ഫാത്തിമാ ഹാഷ്മിയെന്ന തബു എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സിനിമയില്‍ തിരിച്ചെത്തുന്നത്. നാഗാര്‍ജ്ജുനയുടെ മകന്‍ അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തബുവിന്‍റെ രണ്ടാം വരവ്. വിക്രം കുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ ശക്തമായ മുഴുനീള കഥാപാത്രത്തെയാണ് തബു അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് നാഗാര്‍ജ്ജുനയാണ് തബുവിനെ ഈ വേഷത്തിലേക്ക് നിര്‍ദ്ദേശിച്ചതെന്നും വാര്ത്തകളുണ്ട്. ചിത്രത്തില്‍ മേഘാ ആകാശാണ് നായിക.
ഹിന്ദിയും മലയാളവും ഉള്‍പ്പെടെ അഭിനയിച്ച ഭാഷകളിലെല്ലാം തന്റേതായ ശൈലിയിലൂടെ വെള്ളിത്തിരയിലെ വേറിട്ട നായികാ സാനിധ്യമായ് മാറിയ തബുവിന്റെ ചിത്രങ്ങളെല്ലാം വിജയം മുന്‍കൂട്ടി ഉറപ്പിച്ചിരുന്നു. 90കളില്‍ ബോളിവുഡിലും തെന്നിന്ത്യയിലും ഒരേ സമയം താരമൂല്യമുള്ള നായികയായി തബു മാറി. മാച്ചിസും ചാന്ദ്നി ബാറും കാലാപാനിയും കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനും ചീനികമ്മുമെല്ലാം തബുവിന്റെ അഭിനയ ജീവിതത്തിന് കൂടുതല്‍ കരുത്തേകി. കാല്‍നൂറ്റാണ്ട് നീണ്ട അഭിനയജീവിതത്തില്‍ രണ്ട് ദേശീയ അവാര്‍ഡുകള്‍ അടക്കം നിരവധി അംഗീകാരങ്ങള്‍ തബുവിനെ തേടിയെത്തി. തബുവിന്റെ തിരിച്ചുവരവ് സിനിമാലോകം വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
Post Your Comments