Mollywood

കല്യാണം കഴിഞ്ഞിട്ടില്ല, പ്രചരിക്കുന്ന ചിത്രങ്ങള്‍ തെറ്റ് നടന്‍ പ്രതികരിക്കുന്നു

വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തയും ചിത്രങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് നടൻ മഖ്ബൂൽ സൽമാൻ.  തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അറിയിച്ചത്.  വിവാഹ ഫോട്ടോകളായി വാട്സ്അപിലും മറ്റു സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്ന ഫോട്ടോകള്‍ ഒരു ഫാമിലി ഫങ്ങ്ഷന്റെതാണെന്നും മഖ്ബൂൽ പറഞ്ഞു.  തന്റെ ജീവിതത്തിലെ വിവാഹം പോലെയുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അത് ഈ പേജിലൂടെ താന്‍ തന്നെ എല്ലാവരെയും അറിയിച്ചിരിക്കുമെന്നും താരം പറഞ്ഞു.  വിവാഹചിത്രങ്ങളെന്ന പേരിൽ വാർത്ത പ്രചരിപ്പിക്കരുതെന്നും മഖ്‍ബൂൽ അഭ്യര്‍ത്ഥിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button