നോട്ടു പ്രതിസന്ധിയെ തുടര്‍ന്ന് റിലീസ് മാറ്റിവച്ച ധ്യാന്‍ ചിത്രം ഒരേ മുഖം ഡിസംബര്‍ 2 ന് തീയേറ്ററുകളിലെത്തുമെന്ന് സംവിധായകന് സജിത്ത് ജഗദ്നന്ദന്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ചിത്രം നവംബര്‍ 11 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. ഒരേ മുഖത്തിനൊപ്പം റിലീസ് ചെയ്യാനിരുന്ന കട്ടപ്പനയിലെ ഋത്വിക് റോഷനും നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് റിലീസ് മാറ്റിവെച്ചിരുന്നു. നവംബര്‍ 18 നായിരിക്കും രണ്ട് ചിത്രങ്ങളും റിലീസ് എന്നായിരുന്നു പിന്നീട് വന്ന വാര്‍ത്ത. എന്നാല്‍, 18ന് ഋത്വിക് റോഷന് റിലീസ് ചെയ്തെങ്കിലും ഒരേ മുഖത്തിന്റെ റിലീസ് വീണ്ടും മാറ്റി വെക്കുകയായിരുന്നു. ഡിസംബര്‍ 24ന് എത്തുമെന്നായിരുന്നു പിന്നീട് അറിയിച്ചത്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന തീയ്യതിയില്‍ മാറ്റമുണ്ടാകില്ലെന്ന് സംവിധായകന് പറഞ്ഞു.
എണ്‍പതുകളിലെ കോളേജ് ക്യാമ്പസ് കഥ പറയുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനാണ് നായകന്. ഗായത്രി,അജു വര്‍ഗ്ഗീസ്, അര്ജുന് നന്ദകുമാര്‍, ചെമ്പന്‍ വിനോദ്, ശ്രീജിത്ത് രവി, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തിന്റെ കഴിഞ്ഞ മാസം പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു.
Post Your Comments