മുംബൈ: ബോളിവുഡ് സംവിധായികയും നടൻ ആമിർ ഖാന്റെ ഭാര്യയുമായ കിരൺ റാവുവിന്റെ 80 ലക്ഷം വിലവരുന്ന ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. ബാന്ദ്രയിലെ കാർട്ടർ റോഡിലുള്ള അപ്പാർട്ട്മെൻറിൽ നിന്നാണ് ആഭരണങ്ങൾ നഷ്ടമായത്. കിരൺ റാവുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ആഴ്ചയാണ് കിരണിന്റെ കിടപ്പുമുറിയിൽ നിന്ന് വജ്രമോതിരവും നെക്ലേസും കളവുപോയത്. തുടർന്ന് നടത്തിയ തെരച്ചലിൽ 53 ലക്ഷം രൂപവരുന്ന ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതായി അറിഞ്ഞത്.
സംഭവത്തിൽ പൊലീസ് വീട്ടുജോലിക്കാരെയും കിരൺ റാവുവിന്റെ അസിസ്റ്റൻറ് സൂസന്നയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വിട്ടയച്ചു.
Post Your Comments