ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന യന്തിരന്റെ രണ്ടാം ഭാഗം 2.0 യില്‍ രജനികാന്തിനും അക്ഷയ് കുമാറിനും പുറമേ തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളും അണി നിരക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചിരഞ്ജീവിയും മഹേഷ് ബാബുവും അതിഥി താരങ്ങളായി എത്തുമെന്നാണ് തമിഴകത്ത് നിന്നുള്ള വാര്‍ത്തകള്‍. ചിത്രത്തില്‍ അഭിനയിക്കാനുള്ള സംവിധായകന് ശങ്കറിന്റെ ക്ഷണം താരങ്ങള്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. രജനി-ശങ്കര്‍ വിജയ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തെ ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ചിങ് മുംബൈയില്‍ വിപുലമായാണ് നടത്തിയത്. ചിത്രത്തിലെ അഭിനേതാക്കള്‍ക്ക് പുറമേ ബോളിവുഡില്‍ നിന്നുള്ള പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബോളിവുഡ് താരം അക്ഷയ് കുമാര്‍ വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. ആമി ജാക്സനാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Post Your Comments