CinemaGeneralMollywood

വൈറലായി ഹ്രസ്വ സിനിമ

ഒരുപറ്റം വിദ്യാത്ഥികള്‍ ചേര്‍ന്നൊരുക്കിയ ഹ്രസ്വ സിനിമ “മഷി” നവ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. പഴയകാലത്തെ ബോള് പോയന്റ് പേന സംസ്കാരത്തിന്റെ വിനാശത്തെ ലളിതമായ ഭാഷയില്‍ തുറന്ന് കാണിക്കുന്നതാണ് ചിത്രം. ഏഴ് മിനിറ്റ് മാത്രം ദൈര്ഘ്യമുളള ചിത്രം വീണ്ടും നിറച്ചുപയോഗിക്കാവുന്ന ബോള്പേന യുഗത്തില് നിന്ന് ഒറ്റതവണ ഉപയോഗിച്ച്‌ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് പേനകളിലേക്കുളള ദൂരത്തെ വരച്ചു കാട്ടുന്നു. ഒപ്പം ഇത് പരിസ്ഥിതിക്കും മനുഷ്യബന്ധങ്ങള്ക്കും ഉണ്ടാക്കുന്ന ആഘാതവും ചൂണ്ടിക്കാണിക്കുന്നു.

ശക്തമായ വിഷയത്തിന്റെ ലളിതമായ അവതരണത്തിലൂടെയാണ് ചിത്രം ആകര്‍ഷകമാകുന്നത്. സംഭാഷണങ്ങളില്ലാത്ത ചിത്രത്തില്‍ പശ്ചാത്തലസംഗീതത്തിന്റെ മേമ്പോടിയിലാണ് വിഷയം അവതരിപ്പിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button